കോവിഡ് വ്യാപനം : ജില്ലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രോഗബാധ വര്‍ധിക്കുന്നതിനാല്‍ അടിയന്തിര സാഹചര്യം നേരിടുന്നതിന് ജില്ലയിലെ വിജിലന്‍സ്, ക്രൈംബ്രാഞ്ച് തുടങ്ങിയ സ്‌പെഷല്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് വിന്യസിച്ചതായി ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു. ഇവരെ അടൂര്‍, പത്തനംതിട്ട, തിരുവല്ല സബ് ഡിവിഡിഷനുകളിലേക്കാണ് നിയോഗിച്ചത്.

ഉറവിടം കണ്ടെത്താത്ത കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് സമൂഹവ്യാപനത്തിലേക്കുള്ള സൂചനയാണെന്ന് കണ്ട് ഇത് തടയാന്‍ ഉപയുക്തമായ ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും മറ്റും ശ്രമങ്ങള്‍ക്കൊപ്പം ജനങ്ങളുണ്ടാവണം. ബസുകളിലും മറ്റ് വാഹനങ്ങളിലും സാമൂഹ്യഅകലം പാലിക്കാതെ യാത്രനടത്തരുത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് ആരോഗ്യപ്രവര്‍ത്തകരെയും പോലീസിനെയും ബുദ്ധിമുട്ടിക്കരുത്. ഇക്കാര്യത്തില്‍ ജനങ്ങളുടെ അലംഭാവം വര്‍ധിക്കുന്നത് ആശങ്കാജനകമാണ്.

മാസ്‌ക് ശരിയാംവണ്ണം ധരിക്കുന്നതിനും  ഒറ്റത്തവണ ഉപയോഗിക്കാവുന്നവ ശാസ്ത്രീയമായി നശിപ്പിക്കുന്നതിനും ശ്രദ്ധിക്കണം. മാര്‍ക്കറ്റുകളിലും മത്സ്യച്ചന്തകളിലും മറ്റ് പൊതുസ്ഥലങ്ങളിലും സാമൂഹ്യഅകലം പാലിക്കാതെ ആളുകള്‍ കൂട്ടംകൂടുന്നത് കര്‍ശനമായി തടയും. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതും  മാലിന്യം തള്ളുന്നതും ശ്രദ്ധയില്‍പെട്ടാല്‍ നടപടി സ്വീകരിക്കും. നിബന്ധനകള്‍ ലംഘിക്കപ്പെടുന്നത് വ്യാപകമായിട്ടുണ്ട്. ഇത്തരം അലംഭാവങ്ങള്‍ സമൂഹവ്യാപനത്തിലേക്ക് എത്തിക്കുമെന്നതിനാല്‍ ലംഘനങ്ങള്‍ക്കെതിരെ ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി തടയല്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി തുടരുമെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...