പേരാമ്പ്രയില്‍ സിപിഎം-ബിജെപി ഡീൽ ഉണ്ടായെന്ന് മുസ്‍ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് എം.എ റസാഖ് മാസ്റ്റർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പേരാമ്പ്രയില്‍ സിപിഎം-ബിജെപി ഡീൽ ഉണ്ടായെന്ന് മുസ്‍ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് എം.എ റസാഖ് മാസ്റ്റർ. സിപിഎം പേരാമ്പ്രയിൽ വർഗീയ പ്രചരണം നടത്തിയെന്ന് യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ് ലിയയും ആരോപിച്ചു. പേരാമ്പ്രയിൽ യുഡിഎഫിന്‍റെ പ്രചരണ ശൈലി പുനഃപരിശോധിക്കണമെന്ന് എൽഡിഎഫ് സ്ഥാനാർഥി രാമകൃഷ്ണൻ പ്രതികരിച്ചു. വിഭാഗീയ പ്രചരണങ്ങള്‍ക്ക് കൊണ്ട് വിവാദമായ പേരാമ്പ്രയില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടായിരുന്നുവെന്ന് ആരോപിക്കുകയാണ് കോഴിക്കോട് ലീഗ് നേതൃത്വം. എൽഡിഎഫിന്‍റെ പ്രചരണ രീതിയെക്കുറിച്ച് യുഡിഎഫ് സ്ഥാനാർഥിക്കും പരാതിയുണ്ട്.

അതേസമയം എൽഡിഎഫിന്‍റെ ഭാഗത്തു നിന്ന് തെറ്റായ പ്രവണത ഉണ്ടായിട്ടില്ലെന്ന് ടി.പി രാമകൃഷ്ണൻ പറയുന്നു. യുഡിഎഫ് വിഭാഗീയ പ്രചരണം നടത്തിയെന്ന് ആരോപണവും ടി.പി പരോക്ഷമായി ഉന്നയിക്കുന്നു. വിഭാഗീയ പ്രചരണങ്ങള്‍ ഏശുകയും ബിജെപി വോട്ടുകള്‍ എൽഡിഎഫിലേക്ക് മാറുകയും ചെയ്തതിട്ടുണ്ടെങ്കില്‍ പേരാമ്പ്രയില്‍ വിജയിച്ച് കയറാനാകില്ലെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. എന്തായാലും പ്രവചനാതീതമായി പേരാമ്പ്ര മാറി എന്നാണ് രണ്ട് മുന്നണികളും പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നികുതി വെട്ടിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി എംവിഡി ; പിഴയിട്ടത്‌ ഒരു കോടി...

0
കാക്കനാട് : കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന...

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...