വെള്ളാപ്പള്ളിക്ക് എക്സിറ്റ് പോൾ ഫലം കണ്ട് ഹാലിളകി ; പുറത്തുവരുന്നത് വർ​ഗീയതയാണെന്ന് പി അബ്ദുള്‍ ഹമീദ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വെള്ളാപ്പള്ളിയെ കടന്നാക്രമിച്ച് മുസ്ലീം ലീ​ഗ്. വെള്ളാപ്പള്ളിക്ക് എക്സിറ്റ് പോൾ ഫലം കണ്ട് ഹാലിളകിയെന്നും പുറത്തുവരുന്നത് വർ​ഗീയതയാണെന്നും ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുള്‍ ഹമീദ് എം.എല്‍.എ പ്രതികരിച്ചു. ഇവിടെ ഒരു മാറാടും ഉണ്ടാകാന്‍ പോകുന്നില്ലെന്നും അബ്ദുൾ ഹമീദ് പറഞ്ഞു. എല്ലാവരും ലീഗിനെ പ്രശംസിക്കുന്നത് വെള്ളാപ്പള്ളിക്കിഷ്ടമല്ല. അന്ധമായ വര്‍ഗീയതയും ലീഗ് വിരോധവുമാണ് വെള്ളാപ്പള്ളിക്കെന്നും അദ്ദേഹം വിമർശിച്ചു. അതില്‍ നിന്നും ഉടലെടുക്കുന്ന ജല്പനമാണിപ്പോള്‍ കാണുന്നത്. വെള്ളാപ്പള്ളിയുടെ ജല്‍പ്പനം കേട്ടാല്‍ ജനം അദ്ദേഹത്തിനെതിരെ തിരിയും.

വെള്ളാപ്പള്ളി ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കുന്നില്ലെന്നും അദ്ദേഹം ആഗ്രഹിക്കുന്ന സര്‍ക്കാരും വരാന്‍ പോകുന്നില്ലെന്നും പി അബ്ദുള്‍ ഹമീദ് എം.എല്‍.എ പറഞ്ഞു. അതില്‍ വിറളി പൂണ്ടാണ് വെള്ളാപ്പള്ളി സംസാരിക്കുന്നത്. മാറാട് ഉണ്ടാക്കാന്‍ വെള്ളാപ്പള്ളിയെപ്പോലുള്ളവര്‍ ശ്രമിച്ചാല്‍ പിടിച്ച് കൂട്ടിലിടും. വി‍ഡി സതീശനോടുള്ള വിരോധം കൂടി വെള്ളാപ്പള്ളി ഈ ജല്‍പ്പനത്തിലൂടെ തീര്‍ക്കുന്നു. ആ വെള്ളമൊക്കെ വെള്ളാപ്പള്ളി വാങ്ങി വെച്ചാല്‍ മതി. കേരളം കണ്ട ഏറ്റവും നല്ല പ്രതിപക്ഷ നേതാവാണ് വിഡി സതീശന്‍ എന്നും പി അബ്ദുള്‍ ഹമീദ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...