ഇസ്ലാമിനെയും മുസ്ലീങ്ങളെയും അപമാനിക്കുന്ന ടിവി ചർച്ചകളിൽ പങ്കെടുക്കരുതെന്ന് മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇസ്‌ലാം മതത്തെയും മുസ്‌ലീങ്ങളെയും പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ടെലിവിഷൻ സംവാദങ്ങളിൽ പങ്കെടുക്കരുതെന്ന് ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് (എഐഎംപിഎൽബി) ഇസ്ലാമിക പണ്ഡിതന്മാരോടും ബുദ്ധിജീവികളോടും അഭ്യർഥിച്ചു. ടിവി ചർച്ചക്കിടെ ബിജെപി വക്താവ് നൂപുർ ശർമ പ്രവാചകനെതിരേ നടത്തിയ പരാമർശത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടക്കുന്നതിനിടെയാണ് ലോ ബോർഡിന്റെ നിർദേശം. ഇസ്‌ലാമിനെ സേവിക്കുന്നതിനുപകരം ഇത്തരം സംവാദങ്ങളിൽ പങ്കെടുക്കുന്നതിലൂടെ മതത്തെയും വിശ്വാസികളെയും അപമാനിക്കുന്നതിൽ പങ്കാളികളാകുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

ക്രിയാത്മകമായ ചർച്ചകളിലൂടെ ഒരു നിഗമനത്തിലെത്തുക എന്നതല്ല മറിച്ച് ഇസ്ലാമിനെയും മുസ്ലീങ്ങളെയും പരിഹസിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത്തരം ചർച്ചകളുടെ ഉദ്ദേശം. വിശ്വാസ്യതക്കായി ടിവി ചാനലുകൾക്ക് അവരുടെ ചർച്ചകളിൽ മുസ്ലീം മുഖങ്ങൾ ആവശ്യമാണ്. നമ്മൾ അത്തരം പരിപാടികളും ടിവി ചാനലുകളും ബഹിഷ്‌കരിച്ചാൽ, അവരുടെ ടിആർപിയെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല ചർച്ചയിലൂടെ അവർ ആഗ്രഹിക്കുന്നത് നേടാനും സാധിക്കില്ല- പേഴ്സണൽ ലോ ബോർഡ് പ്രസ്താവനയിൽ പറഞ്ഞു.

ചില ടിവി ചാനലുകൾ പ്രശ്നം ശരിക്കും മനസ്സിലാക്കുന്നതിനോ നിഗമനങ്ങളിൽ എത്തിച്ചേരുന്നതിനോ ചർച്ചകൾ നടത്തുന്നില്ല. സമൂഹത്തെ സാമുദായികമായി ധ്രുവീകരിക്കാൻ വേണ്ടി മാത്രമാണ് അവർ ചർച്ച നടത്തുന്നത്. പലപ്പോഴും ഒരു പ്രത്യേക സമൂഹത്തെയും മതത്തെയും പ്രത്യേക വ്യക്തികളെയും അപകീർത്തിപ്പെടുത്തുന്നു. പ്രവാചകനെ നിന്ദിക്കുന്നതിലൂടെ അവർ ഇന്ത്യൻ മുസ്ലീങ്ങളെ മാത്രമല്ല ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെയും ലക്ഷ്യമിട്ടു. അതുകൊണ്ടു തന്നെ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുകയും ചെയ്തു-എഐഎംപിഎൽബി വക്താവ് ഡോ എസ് ക്യു ആർ ഇല്യാസ് പറഞ്ഞു. നൂപുർ ശർമയെ സസ്പെൻഡ് ചെയ്തത് പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...