മുസ്‌ലിം യൂത്ത് ലീഗ് ജനകീയ വിചാരണ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ക്രമസമാധാന തകർച്ചയും ആഭ്യന്തര വകുപ്പിന്റെ നിഷ്ക്രിയത്വവും തുറന്നു കാട്ടി തകരുന്ന ക്രമസമാധാനം, നിഷ്‌ക്രിയ ആഭ്യന്തരം എന്ന മുദ്രാവാക്യവുമായി സംസ്ഥാന സർക്കാരിനെതിരെ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ജനകീയ വിചാരണ സംഘടിപ്പിച്ചു. പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ ഗാന്ധി സക്വയറിൽ നടന്ന പരിപാടി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ: നസീർ ഉദ്ഘാടനം ചെയ്തു.

രാഷ്ട്രീയ കൊലപാതകങ്ങൾ തടയുന്നതിൽ തുടർച്ചയായി പോലീസിന് വീഴ്ച പറ്റുകയാണ്. ഗുണ്ടകളുടെ തേർവാഴ്ച മൂലം ഭരണ സിരാ കേന്ദ്രത്തിൽ താമസിക്കുന്നവർക്ക് പോലും ഉറക്കം നഷ്ടപെട്ട അവസ്ഥയാണുള്ളത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസുകാർ
തന്നെ കുറ്റവാളികളായി മാറുകയാണ്. കൈകൂലി, മോഷണം, സ്ത്രീ വിരുദ്ധത, മുസ്‌ലിം വിരുദ്ധത, ജാതീയത തുടങ്ങിയ ഹീന കൃത്യങ്ങളിൽ
പങ്കാളികളായ കാക്കിധാരികൾക്ക് പോലും ഭരണകൂടം സംരക്ഷണം
നൽകുകയാണ്.

പോലീസിനെ കയറൂരി വിട്ടു കൊണ്ടുള്ള പിണറായിയുടെയും
സി പി എമ്മിന്റെയും നയത്തിനെതിരെ പുതുവത്സര ദിനത്തിൽ പ്രതിഷേധമിരമ്പി ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി റിയാസ് സലിം മാക്കാർ സ്വാഗതം പറഞ്ഞു. ലീഗ് ജില്ലാ പ്രസിഡന്റ് റ്റി എം ഹമീദ്  മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ ലീഗ് ഭാരവാഹികളായ സമദ് മേപ്രത്, അഡ്വ: മുഹമ്മദ് അൻസാരി, എ.കെ. അക്ബർ, എൻ.എ നൈസാം , എ സഗീർ ,ടി.ഐ. ഇസ്മാഈൽ, യൂത്ത് ലീഗ് ഭാരവാഹികളായ നിയാസ് റാവുത്തർ ജാഫർ ഖാൻ , അമീർ കോന്നി , മുബാറക് റാവുത്തർ, അക്ബർ, എം.എസ് എഫ് ഭാരവാഹികളായ ഫിറോസ് ഖാൻ , തൗഫീക് കൊച്ചു പറമ്പിൽ ,  നേതാക്കളായ കെ പി നൗഷാദ്, കാസിം പന്തളം , ബേബി,റിയാസ്, രതീഷ് മൂണ്ഡിയിൽ, റാഷിദ്, ഇഖ്ബാൽ , ബിസ്മില്ലാ ഖാൻ , സാദിഖ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും സ്പെഷ്യാലിറ്റി...

കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു

0
കോഴിക്കോട്: പെരുമണ്ണയിൽ കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. ഷഹൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വയോജന കമ്മീഷന്‍ സിറ്റിംഗ് വയോജന കമ്മീഷന്‍ ജില്ലാതല സിറ്റിംഗ് സെപ്തംബര്‍ അഞ്ചിന് രാവിലെ...

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓഗസ്റ്റ് 24ന് : മന്ത്രി കെ.മുരളീധരന്‍...

0
തിരുവല്ല : താലൂക്ക് ആശുപത്രിയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം...