മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന : ഗുരുവായൂർ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് പണം നല്‍കാനാകില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഗുരുവായൂര്‍ ദേവസ്വം സുപ്രീം കോടതിയെ സമീപിച്ചു. പ്രളയ കാലത്തും കൊറോണ കാലത്തുമായി 10 കോടി രൂപയാണ് ഗുരുവായൂര്‍ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നത്. എന്നാല്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി ഫുള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

ഗുരുവായൂര്‍ ദേവസ്വം നിയമത്തിലെ വകുപ്പ് 27 പ്രകാരം ദുരിതാശ്വാസ ഫണ്ടിനായി പണം നീക്കിവയ്‌ക്കാനാകില്ലെന്നും ഫുള്‍ ബഞ്ച് വ്യക്തമാക്കിയിരുന്നു. 2020 ഡിസംബറില്‍ ഹൈക്കോടതി ഫുള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും അപ്പീല്‍ നല്‍കിയിട്ടില്ല. എന്നാല്‍ ദേവസ്വം നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംഭാവന കൈമാറാന്‍ തങ്ങള്‍ക്ക് അവകാശം ഉണ്ടെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്.

ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നത് നിയമപരമാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ഭക്തരുടെ താത്‌പര്യം കൂടി കണക്കിലെടുത്താണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വാദം. ക്ഷേത്ര ആവശ്യങ്ങള്‍ക്കല്ലാതെയും ഫണ്ട് നല്‍കുന്നതില്‍ തെറ്റില്ലെന്നും ബോര്‍ഡ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ അവകാശപ്പെട്ടിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പനാണ്. ട്രസ്റ്റി എന്ന നിലയില്‍ സ്വത്തുവകകള്‍ പരിപാലിക്കല്‍ മാത്രമാണ് ദേവസ്വം ബോര്‍ഡിന്റെ ചുമതലയെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെൻസസ് ഉദ്യോഗസ്ഥയെന്ന വ്യാജേന വേഷം മാറി എത്തി ; വയോധികയുടെ മൂന്നരപവന്റെ മാല കവര്‍ന്നു...

0
തൃശൂർ: കുന്നംകുളം ചൂണ്ടലിൽ സെൻസസ് ഉദ്യോഗസ്ഥയെന്ന വ്യാജേന വേഷം മാറിയെത്തിയ...

വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ്...

0
തിരുവനന്തപുരം: വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ...

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതി ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു

0
കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായി പ്രതി...