ക്ഷേമ പെന്‍ഷന്‍ : അക്ഷയ കേന്ദ്രങ്ങളില്‍ മസ്റ്ററിംഗ് നടത്തണമെന്ന പ്രചാരണം അടിസ്ഥാനരഹിതം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വാര്‍ധക്യകാല പെന്‍ഷന്‍, വിധവ-അവിവാഹിത പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുടങ്ങി സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ മസ്റ്ററിംഗ് നടത്തണം എന്നരീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശനങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സര്‍ക്കാര്‍.

2021 ജനുവരി 1 മുതല്‍ മാര്‍ച്ച് 20 വരെ അക്ഷയ കേന്ദ്രങ്ങളില്‍ പോയി മസ്റ്ററിംഗ് നടത്തണം എന്ന രീതിയില്‍ ഒരു നിര്‍ദ്ദേശം ഔദോഗികമായി നല്‍കിയിട്ടില്ല. മാത്രമല്ല മസ്റ്ററിംഗ് പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്കു മുമ്പ് തന്നെ പൂര്‍ത്തിയായതാണ്. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ അടിസ്ഥാനരഹിതമായ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളുമെന്ന് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.

കോവിഡ് വ്യാപനം തടയുന്നതിനുള്ള ശക്തമായ നടപടികള്‍ അക്ഷയ കേന്ദ്രങ്ങളില്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ അനിയന്ത്രിതമായ ആള്‍ക്കൂട്ടങ്ങള്‍ അക്ഷയ കേന്ദ്രത്തില്‍ അനുവദിനീയമല്ല. സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും ഇക്കാര്യത്തില്‍ പൊതു ജനങ്ങള്‍ സഹകരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...