മുതലപ്പൊഴിയില്‍ വീണ്ടും ബോട്ടപകടം ; ഒരാളെ കാണാനില്ല

For full experience, Download our mobile application:
Get it on Google Play

ചിറയിന്‍കീഴ് : മുതലപ്പൊഴിയില്‍ വീണ്ടും ബോട്ടപകടം. മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ തിരയില്‍പെട്ടാണ് ബോട്ട് മറിഞ്ഞത്. 3 പേര്‍ ഉണ്ടായിരുന്നു. രണ്ടുപേര്‍ നീന്തി കരയില്‍ എത്തിയെങ്കിലും ഒരാളെ കാണാനില്ല.

ചെറിയഴിക്കല്‍ സ്വദേശി സജിനെയാണ് കാണാതായത്. മത്സ്യബന്ധനത്തിന് പോയ ബോട്ട് ശക്തമായ തിരയും കാറ്റും കാരണം തിരിച്ചു കരയിലേക്ക് വരവേയാണ് അഴിമുഖത്ത് വെച്ച്‌ അപകടമുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്.

ഈ മാസം ഒന്‍പതിന് നടന്ന അപകടത്തില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. തീരത്തിന് വിളിപ്പാടകലെ ഇവര്‍ എത്തിയിരുന്നെങ്കിലും ശക്തമായ കാറ്റിലും തിരയിലും ബോട്ട് മറിഞ്ഞ് ബോട്ട് ഉടമ അലക്‌സ്, തങ്കച്ചന്‍ ഏലിയാസ്, മാടന്‍വിളാകം സ്വദേശി പ്രവീണ്‍ എന്നിവരാണ് മരിച്ചത്. ബോട്ട് പൂര്‍ണമായി തകര്‍ന്നു.

കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ ബോട്ടിന്റെ എന്‍ജിന്‍ തിരയില്‍പെട്ട് അപകടമുണ്ടായിരുന്നു. ബോട്ടിലുണ്ടായിരുന്ന രണ്ടുപേരും പരിക്കേറ്റ് ചികിത്സയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...