മുട്ടാർ റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗവും ക്രിസ്തുമസ് – പുതുവത്സര ആഘോഷവും നടന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : മുട്ടാർ റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും ക്രിസ്തുമസ് – പുതുവത്സരാഘോഷവും നടന്നു. പൊതുയോഗത്തിൽ കഴിഞ്ഞവർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും  വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുകയും  പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും  2024 – 25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.  മുട്ടാർ ഇടത്തറ ഭാഗത്തുള്ള ജനങ്ങളോടുള്ള പന്തളം നഗരസഭയുടെ അവഗണനയെ യോഗം പ്രതിഷേധിച്ചു. പത്തുവർഷങ്ങൾക്ക് മുൻപ് ടാറിങ് ചെയ്ത ഇടത്തറ ഭാഗത്തുള്ള ഏകദേശം മുന്നൂറോളം മീറ്റർ ഗ്രാമീണ റോഡുകൾ തകർന്ന് ഉപയോഗശൂന്യമായ അവസ്ഥയിലാണ്.

റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കുന്നതിലേക്കായി നഗരസഭ കൗൺസിലർ രത്നമണി സുരേന്ദ്രന്റെ നേതൃത്വത്തിൽ അസോസിയേഷൻ കുടുംബാംഗങ്ങൾ ഉൾപ്പെടെ നഗരസഭാ കവാടത്തിൽ പ്രതിഷേധ ധർണ്ണ നടത്തുന്നതിനും യോഗം തീരുമാനിച്ചു. സ്വന്തമായി അംഗൻവാടി കെട്ടിടമില്ലാത്ത മുപ്പതാം ഡിവിഷനിൽ ഗവൺമെൻറ് ഹോമിയോ ആശുപത്രിയോട് ചേർന്നുള്ള 38 സെൻറ് സർക്കാർ ഭൂമിയിൽ ആവശ്യമായ സ്ഥലത്ത് അംഗൻവാടി നിർമ്മിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്നും നഗരസഭയോട് ആവശ്യപ്പെടുന്നതിനും തീരുമാനിച്ചു. വരണാധികാരി ഇടത്തറയിൽ അബ്ദുൽ ഷുക്കൂറിന്റെ നിരീക്ഷണത്തിൽ അസോസിയേഷൻ ഭരണസമിതി തിരഞ്ഞെടുപ്പു നടത്തി. ഇ എസ് നുജുമുദീൻ (പ്രസിഡൻറ് ), സുനി സാമുവൽ കുട്ടി, ഈ മുഹമ്മദ് ഷാ ( വൈസ് പ്രസിഡൻറ് ), വൈ റഹീം റാവുത്തർ (സെക്രട്ടറി), ഹസീന റഹ്മത്ത്, അഹമ്മദ് കബീർ ( ജോയിൻറ് സെക്രട്ടറി ), തോമസ് കുഞ്ഞു കുട്ടി (ട്രഷറർ), കെ ജി ജനാർദ്ദനൻ (ഓഡിറ്റർ ), ടി എം ഷാഹുൽഹമീദ്, അബ്ദുൽസലാം റാവുത്തർ, സലീം റാവുത്തർ (രക്ഷാധികാരി), ലിസി രാജു, ജെസ്സി സാമുവൽ, മുജീബുദ്ദീൻ, പി എ ഷുക്കൂർ, ഇ പി സാബു, സുധീർ സംസം, സജ്ന സക്കീർ, ലില്ലിക്കുട്ടി (എക്സിക്യൂട്ടീവ് അംഗങ്ങൾ ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....