രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുകയല്ല, ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളെ എതിർക്കുകയാണ് ; എം വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാർലമെന്‍റിൽ നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് നൽകുന്ന പിന്തുണയിൽ നിലപാട് വ്യക്തമാക്കി സിപിഎം. രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുകയല്ല. ബിജെപിയുടെ ജനാധിപത്യവിരുദ്ധ നിലപാടുകളെ എതിർക്കുകയാണ് ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ വ്യക്തമാക്കി. അതേസമയം കോൺഗ്രസിനെതിരായ നിലപാടുകളിൽ മാറ്റം ഉണ്ടാവുകയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും സിപിഎം ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. ഏത് പാർട്ടിക്കെതിരായ ബിജെപി നടപടിയിലും ഇതുതന്നെയാണ് സിപിഎം നിലപാടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ഇപ്പോൾ എടുക്കുന്ന തീരുമാനം കോൺഗ്രസിന് സഹായിക്കുമോ എന്നതല്ല ജനാധിപത്യ സംവിധാനത്തിന് മുന്നോട്ടു പോകുവാനുള്ള വഴിയൊരുക്കുവാനാണ് രാഷ്ട്രീയപാർട്ടി എന്ന നിലയിൽ ചെയ്യുന്നതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനർഗേഹം പദ്ധതി തുക 20 ലക്ഷമാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ എം.പി

0
തിരുവനന്തപുരം: പുനര്‍ഗേഹം പദ്ധതി തുക 20 ലക്ഷമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കെസി...

കനത്ത മഴ : നേര്യമംഗലം മുതൽ അടിമാലി വരെ ഗതാഗതം പൂർണമായി നിരോധിച്ചു

0
ഇടുക്കി : ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന...

ഒരു കല്ലുപോലും എടുത്തുമാറ്റാൻ അനുവദിക്കില്ലെന്ന് വി. ശിവൻകുട്ടി;തിരുവനന്തപുരം കോർപറേഷന്റെ പുതിയ കെട്ടിട നിർമ്മാണ നീക്കത്തിനെതിരെ...

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കാനുള്ള ഭരണസമിതിയുടെ തീരുമാനത്തിനെതിരെ...