‘മലയാളികളെ ഒന്നായി കാണണം, തെക്കെന്നും വടക്കെന്നും പറഞ്ഞ് വിഭജിക്കരുത്’ : എംവി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കെ സുധാകരന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ച് സിപിഐഎം സംസഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മലയാളികളെ ഒന്നായി കാണണമെന്നും ഏതെങ്കിലും ഒരു പ്രദേശത്തെ നോക്കിയല്ല ആളുകളെയും ജനങ്ങളേയും വിലയിരുത്തേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു. ‘അവർ സ്വീകരിക്കുന്ന നിലപാടുകൾ ആണ് നോക്കേണ്ടത്. മലയാളികളെ ഒന്നായി കാണണം. ഐക്യം രൂപപ്പെടുത്താനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കേണ്ടത്. ജനതയെ ഐക്യത്തോടെ നയിക്കണം. അല്ലാതെ തെക്കനെന്നും വടക്കനെന്നും വിഭജിക്കരുത്. അങ്ങനെ കുറ്റപ്പെടുത്തുന്നത് ജനങ്ങൾക്കിടയിൽ വൈരുദ്ധ്യം ഉണ്ടാക്കും’, എം വി ഗോവിന്ദൻ പറഞ്ഞു. കെ സുധാകരന്റേത് ചരിത്ര ബോധമില്ലാത്ത പ്രസ്‌താവനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട പദവിയിലിരുന്ന് നടത്താൻ പാടില്ലാത്ത പ്രസ്താവനയാണ് സുധാകരൻ നടത്തിയത്. കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കാൻ രാഹുൽ ഗാന്ധി ഇടപെടണമെന്ന് അദേഹം വ്യക്തമാക്കി.

തെക്കൻ കേരളത്തിന്റെ കഥ മലബാറിലുള്ള പഴയ കഥയാണ്,അത് താൻ ആവർത്തിച്ചുവെന്നു മാത്രം. ആരെയും വിഷമിപ്പിക്കാൻ പറഞ്ഞതല്ല. വിഷമമുണ്ടായെങ്കിൽ പിൻവലിക്കുന്നുവെന്നും കെ സുധാകരൻ വ്യക്തമാക്കി. ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് കഥ പറഞ്ഞത്. ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല. വ്യാഖ്യാനങ്ങൾ മറ്റാരുടെയെങ്കിലും കുബുദ്ധിയാകാമെന്ന് അദ്ദേഹം പ്രതികരിച്ചു. തരൂരിന് പരിചയക്കുറവുണ്ടെന്ന് മാത്രമാണ് പറഞ്ഞത്. ‘ട്രെയിനി’ എന്ന് ഉപയോഗിച്ചിട്ടില്ലെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...