റാന്നി: മുൻവിരോധം കാരണം കമ്പിവടികൊണ്ട് അടിച്ച് വയോധികനെ അടിച്ച് പരിക്കേൽപ്പിച്ച കേസിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി തോമ്പിക്കണ്ടം തടത്തിൽ വീട്ടിൽ പാസ്റ്റര്‍ ടി.എ ബാബു, ഇയാളുടെ ഭാര്യ ലിംസി എന്നിവരെയാണ് റാന്നി പോലീസ് ഇന്ന് പിടികൂടിയത്. വസ്തു സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് ഇവരുടെ മൂത്ത സഹോദരനായ തോമ്പിക്കണ്ടം ഓലിയ്ക്കല്‍ വീട്ടില്‍ കൊച്ചുകുഞ്ഞ്(59) നെയാണ് അടിച്ചു പരിക്കേല്‍പ്പിച്ചത്. കമ്പിവടി കൊണ്ടുള്ള ആക്രമണത്തില്‍ കൊച്ചുകുഞ്ഞിന്‍റെ കണ്ണ് തകര്‍ന്നു പോയിരുന്നു.സംഭവത്തെ തുടര്‍ന്ന് ഇരുകൂട്ടരുടേയും പേരില്‍ റാന്നി പോലീസ് കേസെടുത്തിരുന്നു. റാന്നി സി.ഐ എം.ആര്‍ സുരേഷിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.
കമ്പിവടികൊണ്ട് വയോധികനെ അടിച്ച് പരിക്കേൽപ്പിച്ച കേസിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment



























