ഇടതുസർക്കാരിന്റെ ബജറ്റ് പ്രതികൂലാവസ്ഥകളെ അതിജീവിച്ച് മുന്നേറുന്നതിന്റെ സാക്ഷ്യപത്രമാണെന്ന് എം വി ​ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇടതുസർക്കാരിന്റെ ബജറ്റ് പ്രതികൂലാവസ്ഥകളെ അതിജീവിച്ച് മുന്നേറുന്നതിന്റെ സാക്ഷ്യപത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. പാവപ്പെട്ട ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന ബജറ്റാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന ബജറ്റ് ലോകം മൊത്തമുള്ള മലയാളികൾ ചർച്ച ചെയ്യുന്നു. നവകേരള നിർമിതിക്ക് ഉതകുന്നതാണ് ബജറ്റെന്നും ഇടത് ബദൽ ആണ് ബജറ്റെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. കേന്ദ്ര അവഗണന മറികടന്ന് മുന്നേറും എന്നത്തിന്റെ സാക്ഷ്യപത്രമാണ് ബജറ്റ്. ദാരിദ്ര്യമവസാനിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്നു.

വാഗ്ദാനങ്ങൾ എല്ലാം പാലിക്കുകയാണ്. ബിരുദ പഠനം സൗജന്യമാക്കിയത് രാജ്യത്തിന് മാതൃകയാണ്. എല്ലാ ജനവിഭാഗങ്ങൾക്കും ബജറ്റിൽ കരുതലുണ്ട്. ബജറ്റ് ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് ത്രാണിയില്ല. പ്രായോഗികമല്ല എന്ന ഒറ്റ കാര്യമേ പറഞ്ഞിട്ടുള്ളു. വികസന വിരുദ്ധ നിലപാട് ആണ് പ്രതിപക്ഷത്തിനെന്നും എം വി ​ഗോവിന്ദൻ വിമർശിച്ചു. സർക്കാർ കൊണ്ട് വരുന്ന പദ്ധതികളെ എതിർക്കുക മാത്രമാണ് പ്രതിപക്ഷം ചെയ്യുന്നത്. ഏതെങ്കിലും ഒരു അഴിമതി ആരോപണം പ്രതിപക്ഷ നേതാവ് നിയമസഭയിൽ എഴുതി കൊടുത്തിട്ടില്ല. ചർച്ച ചെയ്യാൻ ഇടയുണ്ടായില്ല. പുറത്ത് നിരവധി ആരോപണങ്ങൾ ഉന്നയിക്കുന്നു. സ്പ്രിങ്ക്ലർ കേസ് എന്തായി എന്നും എം വി ​ഗോവിന്ദൻ ചോദിച്ചു. സർക്കാരിനെതിരെ ഉയർത്തിയ ടൂൾ ആയിരുന്നില്ലേ? രമേശ്‌ ചെന്നിത്തലയ്ക്കും സതീശനും കെ സുരേന്ദ്രനും വേണ്ടത് കോടതിയിൽ നിന്ന് കിട്ടി. മൂന്ന് പേരും മാപ്പ് പറയണമെന്നും എം വി ​ഗോവിന്ദൻ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...