ജനങ്ങളെ പ്രതിരോധിക്കുന്ന യാത്ര ; പാലായില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം അടച്ചുകെട്ടി പന്തലിട്ടു, യാത്രക്കാര്‍ വെയിലത്ത്

For full experience, Download our mobile application:
Get it on Google Play

പാലാ : എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയ്ക്ക് പന്തലൊരുക്കുന്നതിനായി പാലാ കൊട്ടാരമറ്റം സ്വകാര്യ ബസ് സ്റ്റാന്‍ഡ് ഭാഗികമായി അടച്ചതില്‍ വ്യാപക പരാതി. യാത്രക്കാരുടെ ഇരിപ്പിടമുള്‍പ്പെടെ കെട്ടി അടച്ചതോടെ കടുത്ത വെയിലിലും ബസ് കാത്തുനില്‍ക്കേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. പാലാ നഗരസഭയുടെയും സി.പി.എം. പാലാ ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ നടത്തുന്ന നിര്‍മാണത്തിനെതിരെ യു.ഡി.എഫ്. രംഗത്തെത്തി.

പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കൊട്ടാരമറ്റം സ്റ്റാന്‍ഡിലാണ് ജനകീയ പ്രതിരോധ യാത്രയ്ക്ക് സ്വീകരണ പന്തല്‍ ഒരുങ്ങുന്നത്. സ്റ്റാന്‍ഡിന്‍റെ മുക്കാല്‍ ഭാഗത്തോളം കയറു കെട്ടിത്തിരിച്ച് പന്തല്‍ നിര്‍മാണം പുരോഗമിക്കുകയാണ്. പതിനൊന്നാം തീയതി എത്തുന്ന ജാഥയ്ക്കായി ഇന്നലെ തന്നെ സ്റ്റാന്‍ഡ് അടച്ചതോടെ ഇനിയുള്ള അഞ്ചു ദിവസം യാത്രക്കാര്‍ നന്നായി വെയില്‍ കൊള്ളും. രാഷ്ട്രീയ പൊതുയോഗങ്ങള്‍ക്കായി ബസ്റ്റാന്‍ഡ് അടച്ചുപൂട്ടുന്ന രീതി അവസാനിപ്പിക്കണമെന്നാണ് യുഡിഎഫിന്‍റെ ആവശ്യം.

കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ബസുകള്‍ ആണ് ദിവസവും കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ കയറി ഇറങ്ങുന്നത്. എന്നാല്‍ അഞ്ചു ബസുകളില്‍ കൂടുതല്‍ ഇവിടെ പാര്‍ക്ക് ചെയ്യാന്‍ ഇപ്പോള്‍ സ്ഥലമില്ല. അകത്തേക്ക് കയറുന്ന ബസ്സിന് പുറത്തേക്ക് പോകണമെങ്കില്‍ നന്നേ പാടുപെടണം. നഗരസഭയുടെ കീഴിലുള്ള ഓപ്പണ്‍ സ്റ്റേജോ മറ്റ് ഒഴിഞ്ഞയിടങ്ങളോ സംഘാടകര്‍ പരിഗണിക്കണമെന്നാണ് യുഡിഎഫിന്‍റെ ആവശ്യം. 25 ആം തീയതി ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് എല്‍ഡിഎഫ് ഭരിക്കുന്ന പാലാ നഗരസഭ സ്റ്റാന്‍ഡിലെ പന്തല്‍ നിര്‍മ്മാണത്തിന് അംഗീകാരം നല്‍കിയത്. യോഗത്തില്‍ എതിരഭിപ്രായം പറയാതെ പുറത്തിറങ്ങി വിമര്‍ശനം ഉയര്‍ത്തുന്നതില്‍ അര്‍ത്ഥമില്ലെന്നുമാണ് നഗരസഭയുടെ വിശദീകരണം.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ....

0
തിരുവനന്തപുരം: ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ...

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം ; കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം അറിയിച്ചതിന് പിന്നാലെ...

0
ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം...

ആവേശത്തിമിർപ്പിൽ പുന്നമട ; ആറ് ഹീറ്റ്സുകളും പൂർത്തിയായി

0
ആലപ്പുഴ: പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ...