ഭാരതത്തിലെ ഹൈന്ദവ സ്ത്രീകളെ ആക്ഷേപിച്ച എം.വി. ഗോവിന്ദൻ പരസ്യമായി മാപ്പ് പറയണം ; തന്ത്രി മണ്ഡലം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭാരതത്തിലെ ഹൈന്ദവ സ്ത്രീകളെ ആക്ഷേപിച്ച എം.വി. ഗോവിന്ദൻ പരസ്യമായി മാപ്പ് പറയണമെന്ന് തന്ത്രി മണ്ഡലം. പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയാത്തപക്ഷം ക്രിമിനൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നൽകാൻ തന്ത്രി മണ്ഡലം നേതൃയോഗം തീരുമാനിച്ചു. സമൂഹത്തിൽ ജാതി വിഭാഗീയതയിലൂടെ അരാജകത്വം സൃഷ്ടിക്കാൻ ബ്രാഹ്മണർക്കെതിരെ പ്രസ്താവന നടത്തുകയും ഹൈന്ദവ സ്ത്രീകളുടെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുകയും ചെയ്ത സംസ്ഥാന സെക്രട്ടറിയെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യാത്തപക്ഷം വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഹൈന്ദവ സ്ത്രീകൾ ഇടതു മുന്നണിക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് പ്രൊഫ. നീലമന വി ആർ നമ്പൂതിരി, വൈസ് പ്രസിഡന്റ് വാഴയിൽമഠം എസ് വിഷ്ണു നമ്പൂതിരി, ജനറൽ സെക്രട്ടറി ക്ടാക്കോട്ടില്ലം എസ് രാധാകൃഷ്ണൻ പോറ്റി, ജോയിന്റ് സെക്രട്ടറി കുടൽമന പി വിഷ്ണു നമ്പൂതിരി, ട്രഷറർ പാൽക്കുളങ്ങര എസ് ഗണപതി പോറ്റി, രജിസ്ട്രാർ വാളവക്കോട്ടില്ലം എൻ ദിലീപൻ നാരായണൻ നമ്പൂതിരി, പി ആർ ഓ കൈപ്പള്ളി പുരുഷോത്തമൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിൽപനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി

0
തിരുവനന്തപുരം: തലസ്ഥാനത്ത് വിൽപനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ്...

ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി. 2019ലെ വീഴ്ച...

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി

0
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ്റെ...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ പിഴവ് പരാതി

0
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ...