ഡിസിസി മുൻ ജനറൽ സെക്രട്ടറി തോമസ് വർഗീസ് ഉയർത്തിയത് ഗുരുതര ആരോപണമാണെന്ന് എം വി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ഡിസിസി മുൻ ജനറൽ സെക്രട്ടറി തോമസ് വർഗീസ് ഉയർത്തിയത് ഗുരുതര ആരോപണമാണെന്ന് സിപിഎം നേതാവ് എം വി ജയരാജൻ. കെപിപിസി പ്രസിഡന്റിന്റെ ക്രമവിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെ നേതൃത്വത്തിന് പരാതി നൽകിയെന്നും വയനാട് ഫണ്ട്‌ എത്ര പിരിച്ചു, എത്ര ചിലവഴിച്ചു എന്നതെല്ലാമാണ് തോമസ് വർഗീസിൻ്റെ പരാതിയിൽ ഒന്നെന്നും എംവി ജയരാജൻ പറഞ്ഞു. മറ്റൊന്ന് സണ്ണി ജോസഫിന്റെ സത്യവാങ്മൂലത്തിൽ പറഞ്ഞ സ്വത്ത്‌ സംബന്ധിച്ചാണ്. മകൾക്ക് കാരശ്ശേരി സഹകരണ ബാങ്കിൽ ജോലി തരപ്പെടുത്തിയതും ക്രമവിരുദ്ധമായാണ്. ഇതെല്ലാമാണ് പരാതിയിൽ പറയുന്നതെന്നും എം വി ജയരാജൻ പറഞ്ഞു.

കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ല. കണ്ണൂരിൽ കഴിഞ്ഞ തവണ വിജയിച്ച സീറ്റുകൾ നിലനിർത്തും. പേരാവൂർ പിടിച്ചെടുക്കും. ബി അശോക് നേരത്തെ അച്ചടക്ക നടപടിക്ക് വിധേയനായ ആളാണ്. തുടർച്ചയായി അച്ചടക്ക ലംഘനം നടത്തി. അൻവർ പാർട്ടി മാറിക്കൊണ്ടേയിരിക്കുകയാണ്. പാർട്ടികളിൽ മൊബൈൽ രാഷ്ട്രീയമാണ് നടത്തുന്നത്. അദ്ദേഹത്തിൻ്റെ സ്ഥാനം രാഷട്രീയമായി ചവറ്റുകുട്ടയിലാണ്. എക്സിറ്റ് പോൾ ജനഹിതമല്ല പ്രതിഫലിപ്പിക്കുന്നത്. എൽഡിഎഫ് മൂന്നാമതും വരും എന്ന സൂചന എക്സിറ്റ് പോളിലുണ്ട്. മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായിക്കാണ് കൂടുതൽ പേരുടെയും പിന്തുണയെന്നും എംവി ജയരാജൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...