മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് ഭൂമിക്ക് വേണ്ടി ചിലവായ തുകയെക്കുറിച്ചുള്ള കണക്ക് കള്ളമെന്ന് എംവി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് ഭൂമിക്ക് വേണ്ടി ചിലവായ തുകയെക്കുറിച്ചുള്ള കണക്ക് കള്ളമെന്ന് സിപിഐഎം നേതാവ് എംവി ജയാരജൻ. പിരിച്ച പണം നിർമാണത്തിന് മുൻപേ തീർന്നു എന്നാണ് നേതാക്കൾ പറയുന്നത്. ഇനി വീട് നിർമാണം ആരംഭിക്കാൻ ഇനിയും പണം പിരിക്കേണ്ടി വരുമോയെന്നും എം വി ജയരാജൻ ചോദിച്ചു. പിരിച്ച പണം തീർന്നു പോയെന്ന് കെ സി വേണുഗോപാലും കെപിസിസി പ്രസിഡന്റും പറയുന്നു. ഭൂമിക്ക് വേണ്ടി ചിലവായ തുകയെക്കുറിച്ച് കള്ളം പറയുന്നത് എന്തിനാണെന്ന് എംവി ജയാരജൻ ചോദിച്ചു. വയനാട് ഫണ്ട്‌ ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കും.

മാധ്യമ പ്രവർത്തകരോട് ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. വീട് നിർമാണം ആരംഭിക്കാൻ ഇനിയും പണം പിരിക്കേണ്ടി വരുമോയെന്നും നേരത്തെ പിരിച്ച പണം എന്ത് ചെയ്തെന്നും എംവി ജയരാജൻ ചോദിച്ചു. മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്ക് വീട് നിർമ്മിക്കാൻ കോൺഗ്രസ് പിരിച്ച തുകയുടെ കണക്കുകൾ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് പുറത്തുവിട്ടത്. ഭവന നിർമാണത്തിനായി കോൺഗ്രസ് 6 കോടി 43 ലക്ഷം രൂപയാണ് പിരിച്ചു. ഇതിൽ ഒരു കോടി 5 ലക്ഷം രൂപ യൂത്ത് കോൺഗ്രസ് നൽകി. രണ്ട് ഘട്ടങ്ങളിലായി ഭൂമി വാങ്ങിയതിന് 6 കോടി 18 ലക്ഷം രൂപ ചെലവായെന്നും കെപിസിസി പ്രസിഡന്റ് കണ്ണൂരിൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടിൽ ; കണ്ടെത്തിയത് ശുചിമുറിയിൽ

0
വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ കഴിഞ്ഞ കാണാതായ കോളജ് വിദ്യാർഥിനിയെ കാമുകന്റെ വാടക...

എൻഡോസ്‌കോപ്പി ഉപയോഗിച്ച് ചോദ്യപ്പേപ്പർ ചോർത്തി ; പ്രഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ

0
റായ്‌പുർ : മുദ്രവച്ച കവർ പൊട്ടിക്കാതെ ഉള്ളിലെ ചോദ്യപ്പേപ്പർ ചോർത്താൻ കാർഷിക...

മരുന്ന് കഴിക്കാൻ നിർബന്ധിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ് ; 15 വയസ്സുകാരി മകളെയും കുത്തിക്കൊന്നു

0
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഖോദ ലോക്പ്രിയ വിഹാറിലെ ഫ്ലാറ്റിൽ ഭാര്യയെയും കൗമാരക്കാരിയായ...

അടൂരിലെ പിഴ വിവാദം: പ്രളയത്തിന്റെ പേരിൽ നിയമവിരുദ്ധ വാഹനങ്ങൾക്ക് അനുമതി നൽകാനാവില്ല ; സുപ്രധാന...

0
കൊച്ചി: പ്രളയത്തിന്‍റെ പേരില്‍ നിയമവിരുദ്ധ വാഹനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന സുപ്രധാന ഉത്തരവുമായി...