ആശയസംവാദങ്ങളുടെ വേദിയെപ്പോലും കോണ്‍ഗ്രസുകാര്‍ ഭയക്കുന്നു : എം.വി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ ഐഎന്‍ടിയുസി നേതാവ് ആര്‍.ചന്ദ്രശേഖരനെ കോണ്‍ഗ്രസ്‌ നേതൃത്വം വിലക്കിയത് ദൗര്‍ഭാഗ്യകരമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. സെമിനാറില്‍ പങ്കെടുക്കാന്‍ പയ്യന്നൂരില്‍ അദ്ദേഹം എത്തിയെങ്കിലും പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റു തന്നെ നിര്‍ദേശിച്ചുവെന്നാണ്‌ മനസിലാക്കുന്നത്‌. സംഘാടകരോടും സെമിനാറില്‍ പങ്കെടുക്കുന്നവരോടും ഇത്തരമൊരു അസാധാരണ സാഹചര്യമുണ്ടായതില്‍ ഖേദം പ്രകടിപ്പിച്ചാണ്‌ അദ്ദേഹം മടങ്ങിയത്.

ജമാ അത്തെ ഇസ്ലാമി, ബിജെപി നേതാക്കളുമായടക്കം വേദിപങ്കിടുന്ന കോണ്‍ഗ്രസാണ് ഇത് ചെയ്യുന്നത്. കെ.സുധാകരന്‍ ആര്‍എസ്‌എസ്‌ നേതാവ്‌ വത്സന്‍ തില്ലങ്കേരിയുമായി വേദി പങ്കിട്ടിട്ടുണ്ട്. ആശയസംവാദങ്ങളുടെ വേദിയെപ്പോലും കോണ്‍ഗ്രസുകാര്‍ ഭയക്കുന്നുവെന്നതിന്റെ തെളിവാണിത്. സംവാദങ്ങളെ ഭയക്കുകയും വിവാദങ്ങളുടെ പിന്നാലെ പോവുകയും ചെയ്യുന്ന കോണ്‍ഗ്രസിന് കേരളത്തില്‍ ഉത്തര്‍പ്രദേശിനേക്കാള്‍ വലിയ പതനമായിരിക്കും ഉണ്ടവുകയെന്നും എം.വി ജയരാജന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...