ഹരിദാസിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് കാരാണെന്ന് എം.വി ജയരാജന്‍ ; ആരോപണം മുന്‍ ധാരണയോടെയുള്ളതാണെന്ന് ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : തലശേരി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകനായ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് കാരാണെന്ന് സി.പി.എം കണ്ണുര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. സി.പി.എം ഭൂമിയോളമല്ല, പാതാളത്തോളം താഴ്ന്നു. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരിലാണ് കൊലപാതകം നടന്നിരിക്കുന്നത്. തര്‍ക്കത്തിന്റെ പേരില്‍ ഇരുപക്ഷവും പോലീസിന് പരാതി നല്‍കിയിരുന്നു. പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ആ പ്രശ്‌നം അവിടംകൊണ്ട് അവസാനിക്കേണ്ടതാണ്. വളരെ ആസൂത്രിതമായി പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. പ്രതികളെ കുറിച്ച്‌ പോലീസിന് കൃത്യമായി സൂചനയുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

കണ്ണുരിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ആര്‍.എസ്.എസ് ശ്രമമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രതികരിച്ചു. എന്നല്‍ സി.പി.മ്മിന്റെ ആരോപണം മുന്‍ ധാരണയോടെയുള്ളതാണെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി എന്‍.ഹരിദാസന്‍ പറഞ്ഞു. കൊലപാതകത്തില്‍ ആര്‍.എസ്.എസിന് പങ്കില്ല. സി.പി.എം നേതാക്കള്‍ അന്വേഷണ ഉദ്യോഗസ്ഥരാകേണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളിയായ ഹരിദാസ് പുലര്‍ച്ചെ ഒന്നരയോടെ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ പരിസരത്ത് പതിയിരുന്ന സംഘം ആക്രമിച്ചതും വീട്ടുമുറ്റത്തിട്ട് വെട്ടിക്കൊലപ്പെടുത്തിയതും. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...