അശ്വിനി കുമാർ വധക്കേസിൽ എം വി മർഷൂക്കിന് ജീവപര്യന്തം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ കണ്‍വീനറായിരുന്ന അശ്വിനി കുമാറിനെ ബസില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്നാം പ്രതി എം വി മർഷൂക്കിന് ജീവപര്യന്തം. തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയാണ് 50,000 രൂപ പിഴയും ജീവപര്യന്തം ശിക്ഷയും വിധിച്ചത്. കേസിലെ മറ്റ് 13 പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. 2005 മാര്‍ച്ച് പത്തിന് രാവിലെ പത്തേ കാലോടെയായിരുന്നു കൊലപാതകം. കണ്ണൂരില്‍ നിന്ന് ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഇരിട്ടി പയഞ്ചേരി മുക്കില്‍ വച്ചാണ് അശ്വിനി കുമാറിനെ ആക്രമിച്ചത്.

അഞ്ച് പ്രതികള്‍ ഇതേ ബസില്‍ യാത്ര ചെയ്തിരുന്നു. യാത്രക്കാരെ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ സംഘം അശ്വിനി കുമാറിനെ വാളുകൊണ്ട് വെട്ടി. പുറകെ ജീപ്പിലെത്തിയ മറ്റ് പ്രതികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൊലപ്പെടുത്തിയ ശേഷം ഇതേ ജീപ്പില്‍ സംഘം രക്ഷപ്പെടുകയും ചെയ്തു. 2005 ഫെബ്രുവരി 21ന് ചാവശ്ശേരി വെളിയമ്പ്ര പഴശ്ശി ഡാമിന് അടുത്തുളള തോട്ടത്തില്‍ ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയത്. 2009 ജൂലൈ 31ന് കേസിലെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 143,147,148,341,506(1),120 ബി വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...