കേന്ദ്ര ഗവണ്മെന്റ് നടപ്പാക്കുന്ന നിയമ ഭേദഗതികൾ ട്രെഡ് യൂണിയൻ അവകാശങ്ങൾ ഇല്ലാതാകുന്നു : എം വി വിദ്യാധരൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : ബി ജെ പി ഭരിക്കുന്ന കേന്ദ്ര ഗവണ്മെന്റ് നടപ്പാക്കുന്ന നിയമ ഭേദഗതികൾ രാജ്യത്തെ ട്രെഡ് യൂണിയൻ അവകാശങ്ങൾ ഇല്ലാതാക്കുന്നുവെന്ന് എ ഐ റ്റി യു സി സംസ്ഥാന ട്രഷറർ എം വി വിദ്യാധരൻ പറഞ്ഞു. എ ഐ റ്റി യു സി കോന്നി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.102 വർഷങ്ങൾ ആയി എ ഐ റ്റി യു സി രൂപീകൃതമായിട്ട്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള ട്രെഡ് യൂണിയനും എ ഐ റ്റി യു സി ആണ്. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന തൊഴിലാളി വിരുദ്ധ നിയമങ്ങൾക്ക് എതിരെ ശക്തമായ ശക്തമായ പോരാട്ടമാണ് സംസ്ഥാനത്തെ ട്രെഡ് യൂണിയനുകൾ നടത്തുന്നത്.

വലിയ പ്രക്ഷോഭങ്ങളും സമരങ്ങളും നടന്നിട്ടും കേന്ദ്ര സർക്കാർ തൊഴിലാളി പ്രസ്ഥാനങ്ങളുമായി ചർച്ച നടത്താൻ തയ്യാറായിട്ടില്ല. രാജ്യത്തെ കരാർ തെഴിലാളികൾക്ക് യാതൊരു വിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. തോട്ടം തൊഴിലാളി യൂണിയൻ രാജ്യത്ത് സജീവമാണ്. രാജ്യത്തെ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ അതിജീവിക്കുവാൻ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ് അധ്യക്ഷത വഹിച്ചു.

സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, സി പി ഐ കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ,പി ഡി പി എൽ ജില്ലാ സെക്രട്ടറി ഇളമണ്ണൂർ രവി, എ ഐ റ്റി യു സി കോന്നി മണ്ഡലം സെക്രട്ടറി എ കെ ദേവരാജൻ, സി പി ഐ ജില്ലാ കൗൺസിൽ അംഗം എ ദീപകുമാർ,എൻ ആർ ഇ ജി വർക്കേഴ്സ് ഫെഡറേഷൻ (എ ഐ റ്റി യു സി )സംസ്ഥാന ജോയിന്റ് സെക്രട്ടറി വിജയ വിത്സൻ, കൃഷ്ണൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് നടന്ന എ ഐ റ്റി യു സി കോന്നി,കൂടൽ മണ്ഡലം കമ്മറ്റികളുടെ തിരഞ്ഞെടുപ്പിൽ എ ഐ റ്റി യു സി കോന്നി മണ്ഡലം കമ്മറ്റി ഭാരവാഹികൾ ആയി കെ രാജേഷ് (സെക്രട്ടറി),എ ദീപകുമാർ (പ്രസിഡന്റ്), അനിൽ ചെങ്ങറ(വൈസ് പ്രസിഡന്റ്), രാജേന്ദ്രൻ നായർ (ജോയിന്റ് സെക്രട്ടറി), വിജയ വിത്സൻ (ട്രഷറർ) എന്നിവരെയും എ ഐ റ്റി യു സി കൂടൽ മണ്ഡലം കമ്മറ്റി ഭാരവാഹികൾ ആയി സി കെ അശോകൻ (പ്രസിഡന്റ്),സി കെ അനിൽ കുമാർ,പി സി കെ(വൈസ് പ്രസിഡന്റ്), എ കെ ദേവരാജൻ (സെക്രട്ടറി), സുഭാഷ് കുമാർ (ജോയിന്റ് സെക്രട്ടറി) തുടങ്ങിയവരെയും തിരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ടൂറിസ്റ്റുകൾക്കായി ഹോൺ മുഴക്കി ഉണർത്തി; ബോട്ട് ഓപ്പറേറ്റർക്ക് അഞ്ച് ലക്ഷം രൂപ...

0
ഓസ്‌ലോ: നോർവേയുടെ വടക്കൻ മേഖലയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിൽ സഞ്ചാരികൾക്ക് അപൂർവ കാഴ്ച...

ഇനി മയക്കുമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാകും; തിരുവനന്തപുരത്ത് കേന്ദ്ര ഫൊറൻസിക് ലാബ് വരുന്നു

0
കൊച്ചി: മയക്കുമരുന്ന് കേസുകളുടെ അന്വേഷണവും വിചാരണയും നീളുന്നതിൽ പ്രധാന കാരണങ്ങളിലൊന്നായ...

നികുതി വെട്ടിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി എംവിഡി ; പിഴയിട്ടത്‌ ഒരു കോടി...

0
കാക്കനാട് : കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന...