നരേന്ദ്ര മോദി സർക്കാർ സ്വീകരിക്കുന്നത് തൊഴിലാളി വിരുദ്ധ നയങ്ങൾ : എം വി വിദ്യാധരൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : തൊഴിലാളി വിരുദ്ധ നയങ്ങളാണ് നരേന്ദ്ര മോദി സർക്കാർ രാജ്യത്ത് സ്വീകരിക്കുന്നതെന്ന് സി പി ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം എം വി വിദ്യാധരൻ പറഞ്ഞു. എൻ ആർ ഇ ജി വർക്കേഴ്സ് ഫെഡറേഷൻ എ ഐ റ്റി യു സി യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പാർലമെന്റ് യാത്രക്ക് മുന്നോടിയായി ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി നയിക്കുന്ന തെക്കൻ മേഖല ജാഥക്ക് തണ്ണിതോട്ടിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ഗവണ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ കാരണം രാജ്യത്തെ തൊഴിലാളികൾ കടുത്ത ദുരിതത്തിലാണ്. മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെ രാജ്യത്ത് ശക്തമായ പ്രക്ഷോഭങ്ങൾ നടന്നുവരികയാണ്. തൊഴിലാളി മേഖലയിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ജനങ്ങളുടെ മുന്നിലും ബന്ധപെട്ടവരുടെ മുന്നിലും എത്തിച്ച് പ്രശ്നത്തിന് പരിഹാരം കാണുകയാണ് ജാഥയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടി ചേർത്തു. സി പി ഐ ജില്ലാ കൗൺസിൽ അംഗം ബീന മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.

സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ, സി പി ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ എസ് വേണുഗോപാൽ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, എൻ ആർ ഇ ജി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി വിജയ വിൽസൺ, എൻ ആർ ഇ ജി വർക്കേഴ്സ്സ് ഫെഡറേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി സുമതി നരേന്ദ്രൻ, സി പി ഐ ജില്ലാ കൗൺസിൽ അംഗം എ ദീപകുമാർ, ആരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ, ഷാഹിദ കൊല്ലം, ശോഭ ബി തുടങ്ങിയവർ സംസാരിച്ചു.

സി പി ഐ കൂടൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സി പി ഐ കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ, കൂടൽ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ്‌ കൊല്ലൻപടി, സി പി ഐ ജില്ലാ കൗൺസിൽ അംഗം മങ്ങാട് സുരേന്ദ്രൻ, വിജയ വിൽസൺ, മിനി മോഹനൻ, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം ബി രാജേന്ദ്രൻ പിള്ള, എ ഐ വൈ എഫ് കോന്നി മണ്ഡലം പ്രസിഡന്റ് അജിത്ത് എസ്,റ്റി തുളസിധരൻ, എ കെ ദേവരാജൻ, രാജൻ ഉണ്ണിത്താൻ, കെ സേതുകുമാർ തുടങ്ങിയവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച്...

തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43...

പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷമെന്ന് റിപ്പോർട്ട്

0
കോഴിക്കോട്: കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത്...

കടത്തനാട് ലേബര്‍ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസ് : മരിച്ച ഇബ്രാഹിം ഹാജിയുടെ ബാങ്ക്...

0
കോഴിക്കോട്: കടത്തനാട് ലേബര്‍ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസില്‍ വയോധികന്‍ ജീവനൊടുക്കിയ...