പാലാ: പാല റിംങ് റോഡിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തിനായുള്ള വിശദമായ രൂപരേഖ (ഡി.പി.ആര്‍) തയ്യാറാക്കുന്നതിനായി കേരള ഇന്‍ഫ്രാസ്ട്രച്ചര്‍ ഇന്‍വസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) നടപടി ആരംഭിച്ചു. ഒന്നാം ഘട്ടത്തിന്റെ തുടര്‍ച്ചയായി പൊന്‍കുന്നം റോഡിലെ പന്ത്രണ്ടാം മൈലില്‍ നിന്നും ഭരണങ്ങാനം റോഡിലെ ചെത്തിമറ്റം വരെയാണ് നിര്‍ദ്ദിഷ്ഠ രണ്ടാം ഘട്ടം. ഒന്നാം ഘട്ടത്തിനു നല്‍കിയിരുന്ന ഭരണാനുമതിയില്‍ മിച്ചമുണ്ടായിരുന്ന തുക രണ്ടാം ഘട്ടത്തിന്റെ പൂര്‍ണ്ണമായ പൂര്‍ത്തീകരണത്തിന് തികയുമായിരുന്നില്ല. ഇതേ തുടര്‍ന്ന് കിഫ്ബി ഉന്നതതല സംഘവും റോഡ് ഫണ്ട് ബോര്‍ഡ്, പൊതുമരാമത്ത് ഇന്‍വെസ്റ്റിഗേഷന്‍, ഡിസൈന്‍ വിഭാഗവും വിശദ റിപ്പോര്‍ട്ടിനായി രണ്ടാം ഘട്ടറോഡ് അലൈന്‍മെന്റ് മേഖലയില്‍ സന്ദര്‍ശനം നടത്തി.
കിഫ്ബി നേരത്തെ ഒരു പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതുക്കിയ ഡി.പി.ആര്‍ തയ്യാറാക്കുവാനാണ് കിഫ്ബി അധികൃതരും മറ്റ് സാങ്കേതിക വിഭാഗങ്ങളും പാലായില്‍ എത്തിയത്. പദ്ധതി രൂപരേഖയില്‍ ഉള്‍പ്പെടുന്ന മേഖലയില്‍ വിശദമായ സാങ്കേതിക പരിശോധന നടത്തി ഭൂഉടമകളുമായി ചര്‍ച്ച നടത്തി. 2. 21 കി.മീ. ആകെ ദൂരം വരുന്ന രണ്ടാം ഘട്ടത്തിന്റെ 1.920 കി.മീ ഭാഗം കിഫ് ബി ഫണ്ട് വിനിയോഗിച്ച് കേരള റോഡ് ഫണ്ട് ബോര്‍ഡ് മുഖേനയും അവശേഷിക്കുന്ന ചെത്തിമറ്റം വരെയുള്ള ഭാഗം പൊതുമരാമത്ത് ഫണ്ട് വിനിയോഗിച്ചും നടപ്പാക്കുവാനാണ് നിലവിലുള്ള തീരുമാനം.
ഒന്നാം ഘട്ടത്തിനായി അനുവദിച്ച തുകയില്‍ ബാക്കി നില്‍കുന്ന 13 കോടി രൂപ ചെത്തിമറ്റം ഭാഗത്തെ നിര്‍മ്മാണത്തിനായി പി.ഡബ്ല്യു.ഡി. വിനിയോഗിക്കും. ടൗണ്‍ റിംങ് റോഡിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിനായി പാലാ നഗരസഭയും മീനച്ചില്‍ പഞ്ചായത്ത് അധികൃതരും തുടര്‍ച്ചയായി ആവശ്യപ്പെട്ടു വരികയായിരുന്നു.
ജോസ്.കെ.മാണി എം.പി മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവരുമായി തുടരെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച ഫയല്‍ വീണ്ടും പുനരാരംഭിച്ചത്.
ഭൂരിഭാഗം ഭൂഉടമകളും ആരംഭ ഘട്ടത്തില്‍ തന്നെ ഭൂമി വിട്ടു നല്‍കുന്നതിനായി സമ്മതപത്രം ജില്ലാ കളക്ടര്‍ക്ക് നേരത്തെ കൈമാറിയിരുന്നതാണ്. പുതുക്കിയ ഡി.പി.ആര്‍ തയ്യാറാക്കുന്നതിനായി എത്തിയ കിഫ്ബി അധികൃതരെ പ്രൊഫ. ജോസ് വട്ടമലയുടെ നേതൃത്വത്തില്‍ ഭൂഉടമകള്‍ സ്വീകരിച്ചു. നേരത്തെ കല്ലിട്ട് തിരിച്ച അലൈന്‍മെന്റ് പ്രകാരമായിരിക്കും ഡിസൈന്‍ തയ്യാറാക്കുക എന്ന് ഇന്‍വസ്റ്റിഗേഷന്‍ വിഭാഗം അധികൃതര്‍ പറഞ്ഞു.
സ്ഥലം വിട്ടു തരാം റോഡ് വേണം ഭൂഉടമകള്‍
രണ്ടാം ഘട്ടറിംങ്ങ് റോഡിനായി കല്ലിട്ട് തിരിച്ച ഭാഗത്തെ ഭൂമി തടസ്സരഹിതമായി വിട്ടുതരാന്‍ തയ്യാറാണെന്ന് ഭൂഉടമകള്‍ കിഫ് ബി സംഘത്തെ അറിയിച്ചു. എത്രയും വേഗം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുന്നതിന് നടപടി വേണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. പ്രൊഫ. ജോസ് വട്ടമല ,അലക്സ് മണിയഞ്ചിറ കുന്നേല്‍, ജോസി തുമ്ബശ്ശേരി, ഫിലിപ്പ് മണിയഞ്ചിറ, ഷാജി മാത്യു, സാജു കൂട്ടനാല്‍, സാന്‍ പറപ്പള്ളി യാത്ത്, ശശി എ യ്ക്കല്‍, രമേശന്‍ ക്യാറ്റിയാങ്കല്‍ എന്നീ സ്ഥല ഉടമകള്‍ പദ്ധതി പ്രദേശത്തെ സാഹചര്യങ്ങള്‍ സംഘത്തെ ബോദ്ധ്യപ്പെടുത്തി.
മൂന്ന് മാസത്തിനകം വിശദമായ റിപ്പോര്‍ട്ട് കിഫ്ബി അംഗീകാരത്തിനായി സംഘം സമര്‍പ്പിക്കുമെന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു. ഈ വര്‍ഷം തന്നെ പദ്ധതി ടെന്‍ഡര്‍ ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു. ബെന്നി മൈലാടൂര്‍, തോമസ് ആന്റണി, കെ.കെ.ഗിരീഷ് കുമാര്‍, ബിജു പാലൂപടവന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































