നിലമേലില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ മര്‍ദിച്ച കേസില്‍ സിഐടിയു തൊഴിലാളികള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: നിലമേലില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ മര്‍ദിച്ച കേസില്‍ സിഐടിയു തൊഴിലാളികള്‍ അറസ്റ്റില്‍. പ്രേംദാസ്, രഘു, ജയേഷ്, സിനു, മോഹനന്‍പിള്ള എന്നിവരാണ് പിടിയിലായത്. അതിക്രമിച്ചു കടന്നു മര്‍ദിക്കല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. യൂണിയൻ കോർപ് സൂപ്പർമാർട്ട് ഉടമ ഷാനിനാണ് ക്രൂരമർദനം ഏറ്റത്. എന്നാല്‍ കഴിഞ്ഞദിവസം സ്ഥാപന ഉടമ ചുമട്ടുതൊഴിലാളിയെ മർദിച്ചെന്നാണ് സിഐടിയു ജില്ലാ നേതൃത്വത്തിന്റ വിശദീകരണം. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് പത്തിലധികം സിഐടിയു തൊഴിലാളികൾ സ്ഥാപനത്തിലെത്തി ഷാനെ സംഘടിതമായി മർദിച്ചത്.

വലിച്ചിഴച്ച് തറയിലിട്ട് മർദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം. സ്ത്രീകൾ ഉൾപ്പെടെ കടയില്‍ നിൽക്കുമ്പോഴായിരുന്നു ആക്രമണം. നേരത്തെ ഒരു തൊഴിലാളിയുമായുണ്ടായ തർക്കമാണ് സംഘടിത ആക്രമണത്തിന് കാരണമെന്ന് ഷാൻ പറയുന്നു. മർദനം അന്വേഷിക്കുമെന്നും സ്ഥാപന ഉടമയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്നും സിഐടിയു കൊല്ലം ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ പറഞ്ഞു. തൊഴിലാളികളുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്ന് സിഐടിയു നേതൃത്വം വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...