ദുരന്ത മുഖങ്ങളില്‍ യുവാക്കള്‍ നാടിന്‍റെ കാവലാളുകളായി മാറണമെന്ന് എം.വി വിദ്യാധരന്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : ദുരന്ത മുഖങ്ങളില്‍ യുവാക്കള്‍ നാടിന്‍റെ കാവലാളുകളായി മാറണമെന്ന് ഓയില്‍പാം ഇന്ത്യാ ചെയര്‍മാന്‍ എം.വി വിദ്യാധരന്‍ പറഞ്ഞു. എ.ഐ.വൈ.എഫ് നേതൃത്വത്തില്‍ ദുരന്തമേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് യുവാക്കളെ സജ്ജമാക്കുന്നതിനുള്ള പരിശീലനം നല്‍കുന്ന ഭഗത്സിംങ് യൂത്ത് ഫോഴ്സ് ഏകദിന ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിയുന്നു അദ്ദേഹം.

സ്വാതന്ത്ര്യ സമരത്തിന്‍റെ തീച്ചൂളയിലേയ്ക്ക് ഇറങ്ങി തിരിച്ച് ജീവന്‍ ബലികഴിച്ച ഭഗത്സിംങ്ങിന്‍റെ പേരില്‍ നടത്തുന്ന ക്യാമ്പിന്‍റെ പ്രത്യേകത യുവാക്കള്‍ തിരിച്ചറിയണം. രാജ്യത്തിന്‍റെ പൈതൃകത്തേയും പാരമ്പര്യത്തേയും സംരക്ഷിക്കുന്നതിന് രംഗത്തിറങ്ങേണ്ടത് യുവാക്കളുടെ കടമയാണ്. ദുരന്തമുഖത്ത് സജീവമായി നിന്ന് നാടിനേയും ജനങ്ങളേയും സംരക്ഷിക്കുവാന്‍ മുന്നിട്ടിറങ്ങി സംഘടനയുടെ യശസ് ഉയര്‍ത്തുവാന്‍ യൂത്ത് ഫോഴ്സിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള യൂണിഫോമിന്‍റെ പ്രകാശനം എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ആര്‍ ജയന്‍ നിര്‍വ്വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്‍റ്  സുഹാസ് എം.ഹനീഫ് അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ടി. ജെ ബാബുരാജ്, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എസ് അഖില്‍, എം.വി പ്രസന്നകുമാര്‍, സന്തോഷ് കെ.ചാണ്ടി, ശ്രീനാദേവി കുഞ്ഞമ്മ, ബിബിന്‍ അടൂര്‍, പ്രശാന്ത് പാടം, അജിത്ത് കോന്നി, എം ശ്രീജിത്ത്,എം മനു, എ അനിജു, അശ്വിന്‍ മണ്ണടി, ജോജോ കോവൂര്‍, ജോര്‍ജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന കോര്‍ഡിനേറ്റര്‍ ദീപു തോമസ് ക്ലാസ് നയിച്ചു. ജില്ലാ ക്യാപ്ടനായി പ്രശാന്ത് പാടം, വൈസ് ക്യാപ്ടന്‍മാരായി ഹാപ്പി പ്ലാച്ചേരി, ജിതിന്‍ കൊടുമണ്‍,ആഷ്നാ അയൂബ് എന്നിവരെ തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒമാനിൽ വാഹനാപകടം : ഇന്ത്യക്കാരനു പരുക്ക്

0
സലാല : ഒമാനിലെ ഹൈമ വിലായത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരനു പരുക്കേറ്റു. പരുക്കേറ്റ...

സുകുമാരക്കുറുപ്പ് വിവാദം : ദുരൂഹത അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം : ബ്രൂണൈയിൽ താമസിക്കുന്ന മലയാളി ദാമോദരമേനോനെ സുകുമാരക്കുറുപ്പാക്കി ചിത്രീകരിച്ച സംഭവത്തിലെ...

ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം ; ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് താംത

0
ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ...

കരിപ്പൂരിലേക്ക് പുതിയ സർവീസുകളുമായി സലാല എയറും ആകാശയും ; ഒക്ടോബർ 25 മുതൽ തുടങ്ങും

0
കരിപ്പൂർ : സലാല, ജിദ്ദ എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല...