തിരുവനന്തപുരം : വാഹന പരിശോധനയ്ക്കിടയിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. പള്ളിപ്പുറം സ്വദേശി അഭയ കൃഷ്ണനെയാണ് മോട്ടോർ വെഹിക്കിളിലെ ഉദ്യോഗസ്ഥൻ മർദ്ദിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് കോലിക്കോഡ് ബിവറേജിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. കോളേജിലേക്ക് പോയപ്പോൾ അഭയകൃഷ്ണ ഹെൽമറ്റ് വെച്ചിരുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ട് റോഡിൽ വച്ച് ഉദ്യോഗസ്ഥർ കൈകാണിച്ചപ്പോൾ കുറച്ചു മുന്നേ മാറ്റി വാഹനം നിർത്തിയതാണ് ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചത്. ഉദ്യോഗസ്ഥൻ അഭയകൃഷ്ണന്റെ ചെവിയിലും മുഖത്തും അടിക്കുകയായിരുന്നു. പിഴയായി 6500 അടയ്ക്കണമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായും അഭയ കൃഷ്ണ പറയുന്നു. മർദ്ദനമേറ്റ വിദ്യാർത്ഥി കന്യാകുളങ്ങര ഗവൺമെൻറ് ആശുപത്രിയിൽ ചികിത്സ തേടി. പോലീസിൽ പരാതി നൽകുമെന്ന് അഭയ കൃഷ്ണ പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























