സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശാരീരികമായ പരിമിതികള്‍ സന്ധ്യയുടെ സുവര്‍ണ്ണസ്വപ്‌നങ്ങള്‍ക്ക് തടസമാകരുതെന്ന് രമേശ് ചെന്നിത്തല ആഗ്രഹിച്ചപ്പോള്‍ അവള്‍ക്കായി ഒരു സ്റ്റുഡിയോ ഒരുങ്ങി. രണ്ടുകാലുകളും രണ്ടുകൈയ്യുകളും ഇല്ലങ്കിലും ആ പരിമിതികളെയെല്ലം അതിജീവിച്ചാണ് സന്ധ്യ ആര്‍എസ് കേരളം അറിയപ്പെടുന്ന വ്‌ളോഗറായി മാറിയത്. സോഷ്യല്‍ മീഡിയാ പ്‌ളാറ്റ്‌ഫോമുകളില്‍ വ്‌ളോഗുകള്‍ തയ്യാറാക്കി നല്‍കുന്ന സന്ധ്യയുടെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു സ്റ്റുഡിയോ എന്നത്. ഈ വിവരം അറിഞ്ഞപ്പോള്‍ തന്നെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപെടുകയും വീഡിയോ ചിത്രങ്ങള്‍ നിര്‍മ്മിക്കാനും എഡിറ്റുചെയ്യാനുമുള്ള ഉപകരണങ്ങളെല്ലാം ഉള്‍പ്പെടുന്ന സ്റ്റുഡിയോ ഒരുക്കി നില്‍കുകയും ചെയ്തു. സന്ധ്യയുടെ സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം വലിയ പിന്തുണയാകുന്ന വിധത്തിലാണ് സ്റ്റുഡിയോ ഒരുക്കിയിട്ടുള്ളത്.

ഭിന്നശേഷിക്കാരിയെന്ന പരിമിതിയൊന്നും സന്ധ്യയെ സ്പര്‍ശിച്ചിട്ടുപോലുമില്ല. തന്റെ ആത്മവിശ്വാസവും ആത്മബലവും സര്‍ഗ്ഗശേഷിയും കൊണ്ട് എല്ലാത്തരം പരിമിതികളെയും സന്ധ്യക്ക് അതീജീവിക്കാന്‍ കഴിഞ്ഞു. ശാരീരിക പരിമിതികളെ കവച്ചുവെച്ചുകൊണ്ട് തന്റെ സര്‍ഗശേഷി പ്രകടമാക്കുന്ന സന്ധ്യ എന്ന വ്‌ളോഗറെക്കുറിച്ച് രമേശ് ചെന്നിത്തല അറിഞ്ഞത് സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറായ ശാലു പേയാടില്‍ നിന്നാണ്. ശാലു പേയാടും സുഹൃത്തുക്കളും സന്ധ്യക്ക് ഒരു വീട് നിര്‍മ്മിച്ചു നല്‍കിയിരുന്നു.
രമേശ് ചെന്നിത്തലയുടെ മനോഹരമായ ഒരു ചിത്രം വരച്ച് സന്ധ്യ അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. ശാരീരികമായ പരിമിതികള്‍ ഒരാളുടെയും പ്രതിഭയെ തളര്‍ത്തരുത് എന്ന രമേശ് ചെന്നിത്തലയുടെ ദൃഡനിശ്ചയമാണ് ഇത്തരത്തിലൊരു സ്റ്റുഡിയോ സന്ധ്യക്ക് നല്‍കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി മുന്നേറാമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി...

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...

തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി

0
മലപ്പുറം: തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി. അധ്യാപകനിൽ നിന്ന്...

സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു ; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

0
ബാലാസോർ: സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക്...