MyG Future ഉദ്ഘാടന വേളയിൽ 64% ഡിസ്‌കൗണ്ട് ഉണ്ടെന്ന് പരസ്യം നൽകി കബളിപ്പിച്ചു ; 15,519/- രൂപ പിഴ നല്‍കുവാന്‍ വിധി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: MyG Future എന്നാ സ്ഥാപനം ഉദ്ഘാടന വേളയിൽ 64% ഡിസ്‌കൗണ്ട് നല്‍കുമെന്ന് പരസ്യം നൽകി കബളിപ്പിച്ചുവെന്ന പരാതിയില്‍ 15,519/- രൂപ പിഴ നല്‍കുവാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധി. എറണാകുളം മാലിപ്പുറം സ്വദേശി മനുവൽ വിൻസെന്റ് എന്നയാള്‍ 2023 ഫെബ്രുവരി മാസത്തിലാണ് MyG Future എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച പരസ്യത്തെ തുടർന്ന് 10 ലിറ്റർ ബിരിയാണി പോട്ട് 64% വിലക്കുറവിൽ ₹1,199/- രൂപയ്ക്ക് വാങ്ങിയത്. എന്നാൽ ലഭിച്ച ഇൻവോയിസ് പ്രകാരം യഥാർത്ഥ വില വെറും ₹1,890/- ആയിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് പരാതിക്കാരൻ കമ്മീഷനെ സമീപിച്ചത്.

തെറ്റായ വിലക്കുറവ് കാണിച്ച് പരസ്യം ചെയ്ത് ഉപഭോക്താവിനെ കബളിപ്പിക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമം 2019-ന്റെ സെക്ഷൻ 2(28) പരാമർശിക്കും പ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ആണെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വിലയിരുത്തി. തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങൾ ഇനി പുറപ്പെടുവിക്കുന്നതിൽ നിന്നും എതിർകക്ഷി സ്ഥാപനത്തെ കമ്മീഷൻ വിലക്കി. കൂടാതെ എതിർ കക്ഷി ഉപഭോക്താവിൽ നിന്ന് അധികമായി ഈടാക്കിയ തുകയായ 519/- രൂപ തിരികെ നൽകാനും നഷ്ടപരിഹാരം, കോടതി ചെലവ് ഇനങ്ങളിൽ 15,000/- രൂപയും 45 ദിവസത്തിനകം നൽകാൻ എതിർകക്ഷികൾക്ക് ഉത്തരവ് നൽകി.

ഈ വിധിന്യായം ഉപഭോക്തൃ അവകാശ സംരക്ഷണത്തിനും വിപണിയിൽ നീതിയും വിശ്വാസവും നിലനിർത്തുന്നതിനും വളരെ ഗൗരവമുള്ള സന്ദേശമാണ് നൽകുന്നത്. യോഗ്യമായ തെളിവുകൾ ഉന്നയിച്ച ഉപഭോക്താവിന് നീതി ഉറപ്പാക്കിയത് ജാഗ്രതയോടെയും കരുതലോടെയുമുള്ള നിയമവ്യവസ്ഥയുടെ വിജയമാണെന്ന് ഉത്തരവിൽ അഭിപ്രായപ്പെട്ടു.അഡ്വ. ഡെന്നിസൺ കോമത്ത് പരാതിക്കാരനു വേണ്ടി ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴ് കയ്യാങ്കളി : ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ, നടപടിയുണ്ടാകും ; പ്രാഥമിക റിപ്പോർട്ട്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ...

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കയ്പമംഗലം അപകടം : വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നു ; ഫൊറൻസിക് പരിശോധനാഫലം

0
തൃശൂർ : ദേശീയപാത 66 ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട്...

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പോലീസ്,...