മൈലപ്രാ സഹകരണ ബാങ്കിന്റെ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മൈലപ്രാ സഹകരണ ബാങ്കിന്റെ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് കേസെടുത്തു. 33 കോടിയുടെ തിരിമറിയാണ് നടന്നിരിക്കുന്നത്. ഇതില്‍ നാലു കോടിരൂപയുടെ ക്രമക്കേട് മാത്രമാണ് നിലവില്‍ എഫ്‌ഐആര്‍ ഇട്ട് കേസ്സെടുത്തിട്ടുള്ളത്. ഇതില്‍ മുഖ്യ പ്രതി മുന്‍ ബാങ്ക്‌ സെക്രട്ടറി ജോഷ്വാ മാത്യൂ ആണ്. കഴിഞ്ഞ ദിവസം ബാങ്കിലെ തിരിമറിയെക്കുറിച്ച് അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ചാണ് ജോഷ്വാ മാത്യുവിനെ പ്രതി സ്ഥാനത്ത് നിര്‍ത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അമൃത ഫാക്ടറിക്ക് വഴിവിട്ട് വായ്പ നല്‍കിയതിലാണ് ക്രമക്കേട്. 33 കോടി രൂപയാണ് അമൃത ഫാക്ടറിയില്‍ നിന്നും ബാങ്കിന് ലഭിക്കുവാനുള്ളത്. അമൃത ഫാക്ടറിയുടെ കണക്കില്‍ പല കൃത്രിമവും നടന്നിട്ടുണ്ടെന്ന് ബാങ്കിലെ നിക്ഷേപകര്‍ പറയുന്നു. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതോടെ ഇനിയും വിശദമായ അന്വേഷണം നടക്കും. പ്രധാനമായും അമൃത ഫാക്ടറി വഴി 33 കോടി രൂപ എവിടേക്ക് ഒഴുകിയെന്ന് കണ്ടുപിടിക്കും. ഫാക്ടറിയിലെ ജീവനക്കാരെയും ചോദ്യം ചെയ്യും.

അമൃതയുടെ നടത്തിപ്പ് ചുമതല അന്ന് ബാങ്ക് സെക്രട്ടറി ആയിരുന്ന ജോഷ്വാ മാത്യുവിനായിരുന്നു. ഇദ്ദേഹമായിരുന്നു മൈ ഫുഡ് റോളര്‍ കമ്പിനിയുടെ ജനറല്‍ മാനേജര്‍. ഇദ്ദേഹമറിയാതെ ഫാക്ടറിയിലോ മൈ ഫുഡ് റോളര്‍ കമ്പിനിയിലോ ഒന്നും നടക്കില്ല. ബാങ്ക് ജീവനക്കാരില്‍ ചിലരുടെ സഹായവും ഇദ്ദേഹത്തിന് ലഭിച്ചുവെന്നാണ് കരുതുന്നത്. അമൃത ഫാക്ടറിയിലെ മുന്‍ ജീവനക്കാര്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നു. പലരും വരവില്‍ കവിഞ്ഞ സ്വത്തിന് ഉടമകളാണ് എന്നാണ്‌ വിവരം. ക്രൈം ബ്രാഞ്ച് അന്വേഷണത്തിലൂടെ എല്ലാം പുറത്തുവരുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു

0
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ...

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...