മൈലപ്രാ ബാങ്ക് ; ജീവനക്കാരും വന്‍കിട നിക്ഷേപകരില്‍ ചിലരുമായി രഹസ്യ ധാരണ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്രാ സര്‍വീസ് സഹകരണ ബാങ്ക് ജപ്തി ചെയ്ത വസ്തുവകകളുടെ ലേലം ഓഗസ്ത് ആദ്യം നടക്കും. ഏകദേശം അഞ്ചു കോടിയോളം രൂപ ഈ ഇനത്തില്‍ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. സാമ്പത്തിക പ്രതിസന്ധിയിലായ മൈലപ്ര ബാങ്കില്‍ പണം എത്തുമെന്നറിഞ്ഞതോടെ സാധാരണ നിക്ഷേപകര്‍ പ്രതീക്ഷയിലാണ്. എന്നാല്‍ ഈ പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ട് ബാങ്കിലെ ചില ജീവനക്കാരും വന്‍കിട നിക്ഷേപകരില്‍ ചിലരുമായി രഹസ്യ ധാരണയില്‍ എത്തിയതായാണ് വിവരം. ബാങ്കിലെ നിക്ഷേപം ഊരി നല്‍കിയാല്‍ തരക്കേടില്ലാത്ത സഹായങ്ങള്‍ ഇവര്‍ക്കും ലഭിക്കും. കണക്കുകള്‍ ഒക്കെ ശതമാനക്കണക്കില്‍ ആയതിനാല്‍ ഇരുകൂട്ടര്‍ക്കും നേട്ടമാണ്.

ആശുപത്രിയും വീടും വിശ്രമവും ഒക്കെയായി കഴിയുകയാണ് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍. വിശ്വസ്തരെന്ന് കരുതുന്നവര്‍ പറയുന്ന കാര്യങ്ങള്‍ മാത്രമേ ഇദ്ദേഹത്തിന് അറിയുകയുള്ളു. വൈസ് പ്രസിഡന്റോ മറ്റ് ഭരണസമിതി അംഗങ്ങളോ ബാങ്കിലേക്ക് തിരിഞ്ഞു നോക്കുന്നില്ല. പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ അറിയാതെ പല കാര്യങ്ങളും ഇപ്പോള്‍ ബാങ്കില്‍ നടക്കുന്നതായാണ് വിവരം. പ്രസിഡന്റിന്റെ ഒപ്പം വലംകയ്യായി നില്‍ക്കുന്നവരാണ് ഇതിനുപിന്നില്‍. മൈലപ്ര ബാങ്കില്‍ കോടികള്‍ നിക്ഷേപിച്ച കുമ്പഴ സ്വദേശിയുടെ നല്ലൊരു തുക ഊരിക്കൊടുത്തതും ബാങ്കിലെ ഈ പ്രധാനിയാണ്‌. ജെറി ഈശോ ഉമ്മന്‍ നിരസിച്ച കാര്യമാണ് രഹസ്യമായി ഈ ഉന്നതന്‍ ചെയ്തത്. ഇതിന് നല്ലൊരു ബിഗ്‌ ഷോപ്പര്‍ സഞ്ചിയും ഇദ്ദേഹത്തിന് ലഭിച്ചു.

ജപ്തി നടപടിയില്‍ ഇരിക്കുന്ന വസ്തുക്കളുടെ വിവരങ്ങള്‍ രഹസ്യമായി നല്‍കി ഈ വസ്തു കോടികള്‍ നിക്ഷേപമുള്ള ഭൂമാഫിയാക്കാരനെക്കൊണ്ട് വാങ്ങിപ്പിക്കും. വായ്പക്കാരന് ബാങ്കില്‍ ഉണ്ടായിരുന്ന കടം, വസ്തു വാങ്ങിയ ആളുടെ നിക്ഷേപത്തില്‍ നിന്നും വരവുചെയ്യും. ബാങ്കില്‍ പണം വരുന്നത് നോക്കി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന സാധാരണക്കാരെ വിഡ്ഢികളാക്കിക്കൊണ്ടാണ് ഈ നടപടി. ബാങ്കില്‍ പണം വരാതെ ഇടപാടുകള്‍ നടന്നുപോകും. ഇതോടെ സാധാരണ നിക്ഷേപകര്‍ കൂടുതല്‍ പ്രതിസന്ധിയിലാകുകയാണ്. ബാങ്കില്‍ ഇപ്പോള്‍  നടക്കുന്ന പല ഇടപാടുകള്‍ക്കും സുതാര്യത ഇല്ലെന്ന ആരോപണവും നിലനില്‍ക്കുകയാണ്.

വിളിച്ചാല്‍ ആരുടേയും ഫോണ്‍ ബാങ്കിലെ ഈ ഉന്നതന്‍ അറ്റന്‍ഡ് ചെയ്യില്ല. സ്വിച്ച് ഓഫോ പരിധിക്ക് പുറത്തോ ആയിരിക്കും. അതിനാല്‍ നിക്ഷേപകര്‍ ആരുവിളിച്ചാലും മറുപടിയോ അവധിയോ പറയേണ്ടതുമില്ല. ഇദ്ദേഹത്തെ നേരില്‍ക്കണ്ട് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ ഇപ്പോള്‍ നിക്ഷേപകര്‍ നെട്ടോട്ടമാണ്. രാത്രിയിലും വെളുപ്പാന്‍ കാലത്തും ഇദ്ദേഹത്തിന്റെ വീട്ടില്‍ പലരും രഹസ്യ സന്ദര്‍ശനം നടത്തിയാണ് ഇടപാടുകള്‍ സുഗമമാക്കുവാന്‍ ടോക്കന്‍ എടുക്കുന്നത്. മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം മിക്ക കാര്യങ്ങളും അദ്ദേഹവുമായി ആലോചിച്ചാണ് ചെയ്യുന്നത്. തങ്ങളുടെ വേണ്ടപ്പെട്ടവരുടെ നിക്ഷേപങ്ങള്‍ എങ്ങനെയും ഊരിയെടുക്കുവാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇതിനുശേഷം ബാങ്കിലെ ജോലി രാജി വെക്കുവാനും മൈലപ്രാ ബാങ്കിലെ ഈ പ്രമുഖന്‍ തീരുമാനിച്ചുവെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിൽപ്പനയിൽ കുതിച്ച് സപ്ലൈകോ ; വിറ്റുവരവ് 200 കോടി കടന്നു

0
കൊച്ചി: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...