വാഹനപരിശോധനക്കിടെ നിര്‍ത്താതെ വെട്ടിച്ചു കടന്ന കാര്‍ പിന്തുടര്‍ന്ന് കസ്റ്റഡിയിലെടുത്തത് പോലീസ്

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍ : വാഹനപരിശോധനക്കിടെ നിര്‍ത്താതെ വെട്ടിച്ചു കടന്ന കാര്‍ പിന്തുടര്‍ന്ന് കസ്റ്റഡിയിലെടുത്തത് പോലീസ്. കാര്‍ ഓടിച്ചിരുന്ന കാര്‍ത്തികപ്പള്ളി സ്വദേശി പ്രവീണ്‍ രാജിനെതിരെ കേസെടുത്തു. ചെന്നിത്തല കോട്ടമുറി ഭാഗത്ത് കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. മാന്നാര്‍ പോലീസ് വാഹനപരിശോധന നടത്തുമ്പോള്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് പ്രവീണ്‍ രാജ് ഓടിച്ചുവന്ന കാര്‍ ഗ്രേഡ് എസ്.ഐ ഹരിദാസ് കൈകാണിച്ചു നിര്‍ത്തിച്ചു.

കാറിന്റെ മുന്‍ഭാഗത്തെയും പിന്നിലെയും നമ്പര്‍ പ്ലേറ്റുകള്‍ തമ്മില്‍ വ്യത്യാസമുള്ളതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. നമ്പര്‍ പ്ലേറ്റിനു മുകള്‍ വശത്തായി ചെയര്‍മാന്‍ സനാതന വേദപാഠശാല എന്ന ബോര്‍ഡും ഘടിപ്പിച്ചിരുന്നു. വിശദമായ പരിശോധനക്കായി വാഹനത്തിന്റെ രേഖകള്‍ ചോദിച്ചപ്പോള്‍ കാറിനുള്ളില്‍ കയറിയ പ്രവീണ്‍ അമിത വേഗതയില്‍ കാര്‍ മുന്നോട്ട് എടുത്ത് പോലീസിനെ വെട്ടിച്ചു കടന്നു. അപകടകരമായ വേഗതയില്‍ പോയ വാഹനത്തെ മാന്നാര്‍ പോലീസ് പിന്തുടര്‍ന്ന് മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം വച്ച്‌ പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് പ്രവീണിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...