മൈലപ്രാ സഹകരണ ബാങ്ക് വിഴുങ്ങിയത് ജീവനക്കാരുടെ നേതാവ് ; കൂടെ നിന്നത് ബാങ്കിലെ 4 ജീവനക്കാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്രാ സഹകരണ ബാങ്ക് വിഴുങ്ങിയത് ജീവനക്കാരുടെ നേതാവ്. കൂടെ നിന്നത് ബാങ്കിലെ 4 ജീവനക്കാര്‍. മൈലപ്ര സഹകരണ ബാങ്ക് പ്രസിസന്ധിയിലായതോടെ പുറത്ത് വരുന്നത്  ഞെട്ടിക്കുന്ന വിവരങ്ങള്‍. കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയാത്ത മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിന് എല്ലാവിധ  ഒത്താശയും ചെയ്തുകൊടുത്തത് ബാങ്കിലെ നാല് ജീവനക്കാരാണ്. കണക്കില്‍ കൃത്രിമം കാണിക്കുവാനും അമൃത ഫാക്ടറിയുടെ കണക്കില്‍ കോടികള്‍ എഴുതി തള്ളുവാനും ജോഷ്വാ മാത്യുവിനെ സഹായിച്ചത് ബാങ്കിലെ ജീവനക്കാരായ ഇവരാണ്.

ഇവരില്‍ ഒരാളാണ് ഇന്ന് സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത്. തമ്മിലുണ്ടായ സ്വരച്ചേര്‍ച്ചയില്ലായ്മയാണ് ഇപ്പോള്‍ ഈ വിവരങ്ങള്‍ പുറത്തുവരാന്‍ ഇടയാക്കിയത്. ജോഷ്വാ മാത്യു വിരമിക്കുന്നതോടെ അയാള്‍ സുരക്ഷിതമാകുമെന്നും ബാങ്കിലെ ജീവനക്കാരായ തങ്ങള്‍ പിടിക്കപ്പെടുമെന്നും ഇവര്‍ മനസ്സിലാക്കി. കോടികളുടെ അഴിമതിക്ക് തങ്ങള്‍ ഉത്തരം നല്‍കേണ്ടിവരുമെന്നും ഇവര്‍ തിരിച്ചറിഞ്ഞു. ഇതോടെയാണ് രഹസ്യ വിവരങ്ങള്‍ പുറത്തുവന്നത്. മൈലപ്രാ ബാങ്കിലെ ജീവനക്കാര്‍ കോടികള്‍ വിഴുങ്ങി നിക്ഷേപകരെ പെരുവഴിയിലാക്കിയ ചിത്രം ഇനി പുറത്തേക്കു വരും.

ബാങ്കുകള്‍ തിന്നുമുടിക്കുന്നത് ജീവനക്കാര്‍ തന്നെയാണ്. കൂട്ടുനില്‍ക്കുന്നത് സഹകരണ വകുപ്പിലെ ചില ജീവനക്കാരുമാണ്. കൂടാതെ സംസ്ഥാന സര്‍ക്കാരും. പതിനായിരങ്ങളും ലക്ഷങ്ങളുമാണ് ഇവര്‍ ശമ്പളമായി കൈപ്പറ്റുന്നത്. ആനുകൂല്യങ്ങള്‍ വേറെ. ഇതെല്ലാം നല്‍കുന്നത് സാധാരണ നിക്ഷേപകരുടെ പണത്തില്‍ നിന്നാണ്. യൂണിയനുകള്‍ എല്ലാ പിന്തുണയും ജീവനക്കാര്‍ക്ക് നല്‍കും. അംഗങ്ങള്‍ക്ക് ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുക എന്നത് മാത്രമാണ് ഇവരുടെ ലക്‌ഷ്യം, ഇതിലൂടെ ഒരു വിഹിതം യൂണിയനും ലഭിക്കും.  നാളുകളായി സഹകരണ ബാങ്കുകളിലെ പണം തിന്നുമുടിക്കുന്ന ജീവനക്കാരുടെ നടപടികള്‍ അന്വേഷിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കൂടാതെ ഇവരുടെ സ്വത്തുവിവരങ്ങളെപ്പറ്റിയും സമഗ്ര അന്വേഷണം വേണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...