മൈലപ്രാ സഹകരണ ബാങ്ക് ; ജെറി ഈശോ ഉമ്മനെ രാജിവെപ്പിക്കാന്‍ വ്യാജ വാര്‍ത്തയുമായി കുട്ടിപ്പത്രവും കൂലിയെഴുത്തുകാരനും വീണ്ടും രംഗത്ത്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്രാ സര്‍വീസ് സഹകരണ ബാങ്ക് പ്രതിസന്ധിയിലാക്കിയ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെയും ഇതിനു കൂട്ടുനിന്ന ചില ജീവനക്കാരെയും വെള്ളപൂശാന്‍ കുട്ടിപ്പത്രവും കൂലിയെഴുത്തുകാരനും വീണ്ടും ഇറങ്ങി. അഴിമതി നടത്തിയത്  ഭരണസമിതിയും പ്രസിഡന്റ് ജെറി ഈശോ ഉമ്മനും ആണെന്ന് വരുത്തിത്തീര്‍ക്കുവാന്‍ ഇയാള്‍ ഏറെ നാളായി പണിപ്പെടുകയാണ്. ജെറി ഈശോ ഉമ്മനെ രാജിവെപ്പിച്ചേ അടങ്ങൂ എന്നാണ് ഇയാള്‍ ചില സഹപ്രവര്‍ത്തകരോട് പറഞ്ഞിട്ടുള്ളത്.

ബാങ്ക് ഭരണസമിതിയും പ്രസിഡണ്ടും രാജി വെക്കാന്‍ സി.പി.എം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു എന്നനിലയിലാണ് ഇയാള്‍ ഇന്ന് വാര്‍ത്ത എഴുതിവിട്ടത്. എന്നാല്‍ സി.പി.എം നേത്രുത്വത്തിന്റെ പ്രസ്താവന ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. പാര്‍ട്ടി ഭാരവാഹികൂടിയായ ജെറി ഈശോ ഉമ്മന് ഇത് സംബന്ധിച്ച് അറിയിപ്പുകളും കിട്ടിയിട്ടില്ല. തുടര്‍ച്ചയായി വ്യാജ വാര്‍ത്തകള്‍ പടച്ചുവിട്ട് മൈലപ്രാ ബാങ്ക് തകര്‍ക്കുകയാണ് ഇയാളുടെ ലക്ഷ്യമെന്നു കരുതുന്നു. തന്നെയുമല്ല മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെയും അഴിമതിക്ക് കൂട്ടുനിന്ന ചില ജീവനക്കാരെയും സംരക്ഷിക്കുക എന്ന ലക്ഷ്യവും ഇയാള്‍ക്കുണ്ടെന്ന് കരുതുന്നു. ജോഷ്വാ മാത്യുവുമായി വളരെ അടുത്ത ബന്ധം ഇയാള്‍ക്കുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നും നിക്ഷേപകര്‍ സംശയിക്കുന്നു. വാര്‍ത്ത കൊടുക്കാതിരിക്കുവാന്‍ അടൂരിലെ സി.പി.എം നേതാവിനോട് ലക്ഷങ്ങള്‍ ആവശ്യപ്പെട്ട ഇയാള്‍ക്കെതിരെ ഇപ്പോള്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിന്ധു നദീജല കരാർ തർക്കം; ആർബിട്രേഷൻ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ ഇന്ത്യ എടുത്ത തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്രസർക്കാർ....

കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന്...

0
പാലക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ...

താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ

0
കണ്ണൂർ: പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം....

കാന്തപുരത്തിന്റെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന മറ്റ് മതപണ്ഡിതന്മാരെയും രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന...