ചാലക്കുടിയില്‍ പെണ്‍കുട്ടിയുടെ തലമുടി മുറിയ്‌ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതെന്ന ആരോപണം വ്യാജമെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ചാലക്കുടിക്ക് അടുത്ത് മേലൂരില്‍ പെണ്‍കുട്ടിയെ വാനിലെത്തിയ രണ്ടംഗ സംഘം മര്‍ദ്ദിക്കുകയും തലമുടി മുറിയ്‌ക്കുകയും ചെയ്തതെന്ന ആരോപണം വ്യാജമെന്ന് പോലീസ്. വീട്ടുകാരെ ഭയന്നാണ് പെണ്‍കുട്ടി വ്യാജ പരാതി ഉന്നയിച്ചത്. സംഭവത്തിന് പിന്നാലെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കഥയുടെ ചുരുളഴിഞ്ഞത്. സുഹൃത്തിന്റെ വീട്ടില്‍ പുസ്തകം മടക്കി നല്‍കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഇവിടെ വെച്ച്‌ സുഹൃത്താണ് പെണ്‍കുട്ടിയുടെ സമ്മതത്തോടെ മുടി മുറിച്ചത്. എന്നാല്‍ വീട്ടുകാരുടെ വഴക്ക് ഭയന്ന് കുട്ടി ആക്രമിക്കപ്പെട്ട കഥ ഉണ്ടാക്കുകയായിരുന്നു.

ഇന്നലെ വൈകുന്നേരത്തോടെയാണ് അജ്ഞാതരായ രണ്ടുപേരുടെ മര്‍ദ്ദനമേറ്റെന്നും തലമുടി മുറിച്ചെന്നും ആരോപിച്ച്‌ കുട്ടിയും കുടുംബവും പോലീസിനെ സമീപിച്ചത്. വാനിലെത്തിയ സ്ത്രീയും പുരുഷനും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചെന്നാണ് പെണ്‍കുട്ടി വീട്ടുകാരോടും പോലീസിനോടും പറഞ്ഞത്. മര്‍ദ്ദനത്തിന് ശേഷം തന്റെ മുടിയും മുറിച്ചു കളഞ്ഞുവെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...