മൈസൂരു കൂട്ടബലാത്സംഗം : പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു – ഇന്ന് തെളിവെടുപ്പ് നടത്തും

For full experience, Download our mobile application:
Get it on Google Play

മൈസൂരു : മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായവരെ ഇന്ന് ചാമുണ്ഡി ഹില്‍സിന്റെ താഴ്വാരത്തിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ച് തമിഴ്‌നാട് സ്വദേശികളാണ് കേസില്‍ അറസ്റ്റിലായത്. ഒളിവില്‍ പോയ തിരുപ്പൂര്‍ സ്വദേശിക്കായി തെരച്ചില്‍ തുടരുകയാണ്. പിടിയിലായ പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു.

ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മലയാളി എന്‍ജിനീയറിങ് വിദ്യാര്ഥികളാണ് സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്ക് പങ്കില്ലെന്ന് വ്യക്തമായതോടെ മൂന്ന് മലയാളി വിദ്യാര്‍ഥികളെ ചോദ്യം ചെയ്ത് വിട്ടയച്ചു.

കഴിഞ്ഞ ചെവ്വാഴ്ചയാണ് മൈസൂരിലെ ചാമുണ്ഡി ഹില്‍സില്‍ വെച്ച്‌ യു.പി. സ്വദേശിനിയായ എം.ബി.എ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായത്. സുഹൃത്തിനെ മര്‍ദിച്ച സംഘം യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...

ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ...

0
ആലപ്പുഴ: ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന്...

രാജസ്ഥാനിൽ മാതൃമരണങ്ങൾ ആശങ്കയാകുന്നു ; സർക്കാർ ആശുപത്രികളിൽ ഒരാഴ്ചയിൽ 9 മരണം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മമാർ മരണപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത്...