പൊതുസ്ഥലത്തെ മൂത്രമൊഴിക്കൽ തടയാൻ ‘കണ്ണാ‌ടി മതിൽ’ സ്ഥാപിച്ച് മൈസൂരു കോർപറേഷൻ

For full experience, Download our mobile application:
Get it on Google Play

മൈസൂരു: പൊതുസ്ഥലത്തെ മൂത്രമൊഴിക്കൽ തടയാൻ കണ്ണാടി മതിൽ സ്ഥാപിച്ച് മൈസൂരു കോർപറേഷൻ അധികൃതർ. 80 മീറ്റർ നീളമുള്ള മതിലില്‍ കണ്ണാടിക്ക് സമാനമായ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. വഴിയാത്രക്കാർക്ക് വ്യക്തമായി കാണാൻ കഴിയുന്ന തരത്തിലാണ് ഈ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ മതിലിന് സമീപം നിന്ന് മൂത്രമൊഴിക്കാൻ മുതിരുന്നവർക്ക് കണ്ണാടിയിൽ സ്വന്തം പ്രതിബിംബം കാണേണ്ടി വരുന്നതും വഴിയാത്രക്കാർക്ക് ഇത് വ്യക്തമായി കാണാൻ സാധിക്കും എന്നതും ഒരു മാനസിക തടസ്സമായി മാറുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ.

പുതിയ പദ്ധതിയിലൂടെ നഗരത്തിലെ ശുചിത്വം നിലനിർത്താനാവുമെന്നാണ് കോർപറേഷൻ അധികൃതരുടെ വിലയിരുത്തൽ. ശൗചാലയങ്ങൾ തേടി അലയുന്ന ജനത്തെ പരിഹസിക്കുന്നതിന് തുല്യമാണ് ഈ പുതിയ ‘മിറർ മാജിക്’ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വൈകുന്നേരങ്ങളിലും രാത്രിസമയങ്ങളിലും പാനലുകള്‍ക്ക് ചുറ്റും എല്‍ഇഡി ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. തെരുവ് വിളക്കുകള്‍ തെളിയുന്ന സമയം തന്നെ ഈ ലൈറ്റുകളും തെളിയും. ഏകദേശം 9.5 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്നാണ് റിപ്പോർട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...