മുക്കുപണ്ടം നൽകി വ്യാപാരികളിൽ നിന്നും വൻ തുക തട്ടിയെടുത്ത മൈസൂർ സ്വദേശികൾ തമിഴ്നാട്ടിൽ അറസ്റ്റിലായി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: നിധി കിട്ടിയെന്ന വ്യാജേന മുക്കുപണ്ടം നൽകി വ്യാപാരികളിൽ നിന്നും വൻ തുക തട്ടിയെടുത്ത മൈസൂർ സ്വദേശികൾ തമിഴ്നാട്ടിൽ അറസ്റ്റിലായി. മയിലാടുതുറ ജില്ലയിലെ നിരവധി വ്യാപാരികളെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപയാണ് ഇവർ കവർന്നത്. ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ വിവിധ വ്യാപാരികളിൽ നിന്നായി ഇവർ തട്ടിച്ചു. മാലകൾ ഉരുക്കി സ്വർണമാക്കാൻ ശ്രമിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടവർക്ക് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് മയിലാടുതുറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് പ്രതികളെ പിടികൂടാനായത്.

നിധി കിട്ടിയെന്ന് കാട്ടിയാണ് തട്ടിപ്പുകാർ മയിലാടുതുറയിലെ ചെറുകിട വ്യാപാരികളെ സമീപിച്ചത്. കർണാടക മൈസൂർ സ്വദേശികളായ ദേവ, രാജീവ് എന്നിവരെന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. തനിതങ്കത്തിൽ നിർമ്മിച്ച മുത്തുമണി മാലകൾ വിൽക്കാനുണ്ടെന്ന് കാട്ടി വ്യാപാരികളെ ബന്ധപ്പെടും. നിധി കിട്ടിയതാണെന്ന് വിശ്വസിപ്പിച്ച് നിരവധി സ്വർണ മാലകൾ ആദ്യം കാട്ടിക്കൊടുക്കും. സ്വർണമാണെന്ന് വിശ്വസിപ്പിക്കാൻ വ്യാപാരികൾ പറയുന്ന മുത്തുകൾ തന്നെ മാറ്റുരച്ച് കാണിക്കും. സംസാരത്തിനിടെ ശ്രദ്ധ തെറ്റിച്ച് മാലയിലുള്ള ഒന്നോ രണ്ടോ സ്വർണമുത്തുകളാകും ഇങ്ങനെ പരിശോധിച്ച് കാണിക്കുക.

പിന്നീട് വിപണിവിലയേക്കാൾ വളരെ കുറഞ്ഞ തുകയ്ക്ക് സ്വർണം വിൽക്കാൻ തയ്യാറാണെന്നറിയിക്കും. വീട്ടിലെ അത്യാവശ്യ ചികിത്സാച്ചെലവുകൾക്കായാണ് വില കുറച്ചുവിൽക്കുന്നതെന്നടക്കം പറഞ്ഞ് വിശ്വാസം സമ്പാദിക്കും. വൻ ലാഭം മുന്നിൽക്കണ്ട് കെണിയിൽ വീണ വ്യാപാരികൾ ലക്ഷങ്ങൾ നൽകി മാലകൾ സ്വന്തമാക്കുകയായിരുന്നു.

ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ വിവിധ വ്യാപാരികളിൽ നിന്നായി ഇവർ ഇങ്ങനെ തട്ടിച്ചു. മാലകൾ ഉരുക്കി സ്വർണമാക്കാൻ ശ്രമിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടവർക്ക് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് മയിലാടുതുറ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്റ്റേഷനിൽ നിന്ന് പ്രതികളെ പോലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കി രണ്ടുപേരെയും റിമാൻഡ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് 28% മഴ കുറവ് ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: എൽനിനോ ചതിച്ചതോടെ സംസ്ഥാനത്ത് 28 ശതമാനം മഴയുടെ കുറവെന്ന് കേന്ദ്ര...

ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി : ജ​ഗദീഷ്

0
തിരുവനന്തപുരം: ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി, പ്രസിഡന്റിന്റേത് വൈകാരിക പ്രകടനം...

നീറ്റ് പുനഃപരീക്ഷക്കിടെ തട്ടിപ്പിൽ 9 പേർ അറസ്റ്റിൽ

0
ദില്ലി: നീറ്റ് പുനഃപരീക്ഷയിലും അനിഷ്ട സംഭവങ്ങൾ. ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത്...

മരുന്നുകൾ അംഗീകൃത ഫാർമസികളിൽ നിന്ന് മാത്രം വാങ്ങാൻ ഒമാൻ ആരോഗ്യ മന്ത്രാലയം

0
മസ്കത്ത്: വിപണിയിലെ വ്യാജ മരുന്നുകൾക്കെതിരെയും അംഗീകാരമില്ലാത്ത മെഡിക്കൽ ഉൽപന്നങ്ങൾക്കെതിരെയും കനത്ത ജാഗ്രത...