കോഴിക്കോട് നഗരത്തിൽ അഴുക്കുചാലിൽ അതിഥി തൊഴിലാളി കുടുങ്ങിയ സംഭവത്തിലെ ദുരൂഹത നീങ്ങി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ അഴുക്കുചാലിൽ അതിഥി തൊഴിലാളി കുടുങ്ങിയ സംഭവത്തിലെ ദുരൂഹത നീങ്ങി. സുഹൃത്തുക്കളുമായി വഴക്കിട്ട് താൻ ഓടയിൽ ഒളിച്ചതാണെന്ന് ബംഗാൾ സ്വദേശി അജയ് ഉറവ് പോലീസിനോട് പറഞ്ഞു. കണ്ണൂരിലെ ജോലി സ്ഥലത്തേക്ക് ബംഗാളിൽ നിന്നും വരികയായിരുന്നു. ട്രെയിനിൽ വെച്ചു കൂടെ ഉള്ളവരുമായി വഴക്കായി. തുടർന്ന് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്ക് ഓടി. തിരഞ്ഞ് എത്തിയ സുഹൃത്തുക്കളിൽ നിന്നും ഒളിക്കാൻ ആണ് ഓവുചാലിൽ കയറിയത്. പിന്നീട് പുറത്ത് ഇറങ്ങാൻ കഴിഞ്ഞില്ല. ഇതോടെയാണ് പുറത്തേക്ക് കയ്യിട്ട് സഹായം തേടിയതെന്നും അജയ് പറഞ്ഞു.

യുവാവ് കുടുങ്ങിക്കിടന്ന സ്ഥലത്തിന് സമീപത്തൊന്നും അബദ്ധത്തിൽ വീഴാൻ സാധ്യതയുള്ള മാൻഹോളുകൾ ഇല്ലാതിരുന്നതിനാൽ സംഭവത്തിൽ പോലീസ് ദുരൂഹത സംശയിച്ചു. ഓടയുടെ മുകൾഭാഗം സ്ലാബ് ഇട്ട് പൂർണ്ണമായും മൂടിയ നിലയിലുമാണ്. അതിനാൽ യുവാവ് എങ്ങനെയാണ് ഓടയ്ക്കുള്ളിൽ എത്തിയത് എന്നതിലായിരുന്നു ദുരൂഹത. പിന്നീട് ചോദ്യം ചെയ്തപ്പോഴാണ് താൻ വീണതല്ല, സ്വയം ഓടയിൽ കയറി ഒളിച്ചതാണെന്ന് അതിഥി തൊഴിലാളി പറഞ്ഞത്. കോൺക്രീറ്റ് മാറ്റുമ്പോൾ യുവാവിന് പരിക്കേൽക്കാൻ സാധ്യതയുണ്ടായിരുന്നതിനാൽ സ്ലാബുകൾ ഹൈഡ്രോളിക് സ്പ്രഡർ ഉപയോഗിച്ച് ഉയർത്തി മാറ്റിയാണ് പുറത്തെത്തിച്ചത്. ശരീരമാകെ അഴുക്കു വെള്ളവും ചെളിയുമുണ്ടായിരുന്നെങ്കിലും ആരോഗ്യനില തൃപ്തികരമായിരുന്നു. ഉടൻ ബീച്ച് ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി മാസപ്പടി കേസ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം നീല ജേഴ്സി ധരിക്കും ; തീരുമാനമറിയിച്ച് അധികൃതർ

0
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല...

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...