കേരളത്തിന് മൂന്ന് പുതിയ ട്രെയിനുകള്‍ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു : കേരളത്തിന് മൂന്ന് പുതിയ ട്രെയിനുകള്‍ അനുവദിച്ചു. തിരുപ്പതി-കൊല്ലം, എറണാകുളം- വേളാങ്കണ്ണി, മം​​ഗളൂരു – രാമേശ്വരം ട്രെയിനുകളാണ് സംസ്ഥാനത്തിന് ലഭിക്കുക. ബെം​ഗളൂരുവില്‍ നടന്ന ഓള്‍ ഇന്ത്യ റെയില്‍വെ ടൈംടേബിള്‍ യോ​ഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്.
റെയില്‍വേ ബോര്‍ഡ് അന്തിമ വിജ്ഞാപനം പുറത്തിറത്തിറക്കുന്നതോടെ ഈ മൂന്ന് ട്രെയിനുകള്‍ക്കും സര്‍വീസ് ആരംഭിക്കാനാകും.

എറണാകുളം – വേളാങ്കണ്ണി അവധിക്കാല സ്പെഷ്യല്‍ സര്‍വീസായി ഇപ്പോഴുണ്ട്. റെയില്‍വേ ബോര്‍ഡ് അം​ഗീകാരം നല്‍കിയാല്‍ സ്പെഷ്യലിന് പകരം ആഴ്ചയില്‍ രണ്ട് ദിവസം നിരക്ക് കുറവുള്ള സാധാരണ സര്‍വീസാക്കി മാറ്റാന്‍ കഴിയും. തിരുപ്പതി-കൊല്ലം ട്രെയിനും ആഴ്ചയില്‍ രണ്ട് ദിവസമായിരിക്കും. തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കും പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്കും ​ഗുരുവായൂര്‍-പുനലൂര്‍ എക്സ്പ്രസ് മധുരയിലേക്കും ബെം​ഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്കും നീട്ടാനുള്ള ശുപാര്‍ശകളും അം​ഗീകരിച്ചിട്ടുണ്ട്. പൂണെ എക്സ്പ്രസ് കോട്ടയം വരെ നീട്ടുന്നത് അം​ഗീകരിച്ചെങ്കിലും അടുത്ത വര്‍ഷമേ ഉണ്ടാകൂ.

വന്ദേ ഭാരത് കോച്ചുകളുടെ നിര്‍മാണത്തിന് മുന്‍​ഗണന നല്‍കുന്നതിനാല്‍ സാധാരണ കോച്ചുകളുടെ നിര്‍മാണത്തില്‍ കുറവായിട്ടുണ്ട്. പുതിയ ട്രെയിനുകള്‍ അനുവദിക്കുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നം കോച്ച്‌ ലഭ്യതയായിരിക്കും. വരുന്ന ടൈംടേബിളില്‍ നേത്രാവതി എക്സ്പ്രസി​ന്റെ സമയം മാറും. ഭുവനേശ്വര്‍-ചെന്നൈ ട്രെയിന്‍ എറണാകുളത്തേക്ക് നീട്ടാനുള്ള ശുപാര്‍ശ റെയില്‍വെ അം​ഗീകരിച്ചില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...