ബി.ജെ.പിയ്ക്ക് തിരിച്ചടി നാഗ്പുര്‍ ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവന്ന 54 സീറ്റുകളില്‍ 31 കോണ്‍ഗ്രസിന്

For full experience, Download our mobile application:
Get it on Google Play

നാഗ്പുര്‍: മഹാരാഷ്ട്രയിലെ നാഗ്പുര്‍ ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവന്ന 54 സീറ്റുകളില്‍ 31 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് കരുത്ത് കാട്ടിയപ്പോള്‍ വെറും 14 ഇടത്ത് മാത്രമാണ് ബിജെപി ജയിച്ചത്. എന്‍സിപി പത്തിടത്ത് വിജയിച്ചു. ശിവസേന ഒരു സീറ്റിലേക്ക് ഒതുങ്ങി. പാല്‍ഘട്ടില്‍ ഇതുവരെ ഫലമറിഞ്ഞപ്പോള്‍ 18 സീറ്റുകള്‍ നേടി ശിവസേനയാണ് മുന്നിട്ടുനില്‍ക്കുന്നത്. എന്‍സിപിയും ബിജെപിയും പത്ത് സീറ്റുകളില്‍ ജയിച്ചു. കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് ഇവിടെ ലഭിച്ചത്. നന്ദുര്‍ബാറില്‍ 24 സീറ്റുകളില്‍ വിജയക്കൊടി നാട്ടിയാണ് കോണ്‍ഗ്രസിന്റെ  മുന്നേറ്റം. ശിവസേന നാലിടത്തും എന്‍സിപി മൂന്നിടത്തും വിജയിച്ചു. ബിജെപി ആറ് സീറ്റുകളിലേക്ക് ഒതുങ്ങി.

അകോളയില്‍ ഇതുവരെ പുറത്തുവന്ന ഫലമനുസരിച്ച്‌ ബിജെപിയും ശിവസേനയും നാല് സീറ്റുകള്‍ വീതം നേടിയിട്ടുണ്ട്. പാല്‍ഘട്ട്, നാഗ്പുര്‍, നന്ദുര്‍ബാര്‍, ദൂലെ, അകോള എന്നിവിടങ്ങളിലെ ജില്ലാ പരിഷത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കും കഴിഞ്ഞ ദിവസമാണ് വോട്ടെടുപ്പ് നടന്നത്. ആര്‍എസ്‌എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബിജെപി-ശിവസേന സഖ്യമായിരുന്നു ഭരണത്തിലുണ്ടായിരുന്നത്. എന്നാല്‍ മഹാരാഷ്ട്രയിലെ മഹാവികാസ് അഖാഡി രൂപവത്കരണത്തോടെ ശിവസേനയും ബിജെപിയും വേര്‍പിരിഞ്ഞു. ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്കും ശിവസേന-കോണ്‍ഗ്രസ്- എന്‍സിപി സഖ്യമായുമാണ് മത്സരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...