നന്ദേഡ് – കൊല്ലം ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഇതര സംസ്ഥാനങ്ങളിൽ നിന്ന് ശബരിമലയിലേക്ക് വരാനാഗ്രഹിക്കുന്നവർക്ക് ഇനി ഈ ട്രെയിൻ സൗകര്യം കൂടി ഉപയോഗപ്പെടുത്താം. നന്ദേഡ് – കൊല്ലം ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ നന്ദേഡ് നിന്നും കൊല്ലം വരെയും തിരിച്ചും എത്തുന്ന തരത്തിലാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് ക്രമീകരിച്ചിട്ടുള്ളത്. ഈ ശബരിമല സ്പെഷ്യൽ എക്സ്പ്രസ് കാച്ചിഗുഡ – തിരുപ്പതി – തിരുച്ചിറപ്പള്ളി – മധുര – വിരുദനഗർ – രാജപാളയം – തെങ്കാശി – ചെങ്കോട്ട – പുനലൂർ എന്നീ സ്ഥലങ്ങൾ വഴിയാണ് സഞ്ചരിക്കുന്നത്. ട്രെയിൻ നമ്പർ 07111 നന്ദേഡ് – കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസ് 2025 നവംബർ 20, 27, ഡിസംബർ 04, 11, 18, 25, 2026 ജനുവരി 01, 08, 15 എന്നീ ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്.

ഈ ദിവസങ്ങളിൽ രാവിലെ 10 മണിക്കാണ് നന്ദേഡ് സ്റ്റേഷനിൽ നിന്നും യാത്ര ആരംഭിക്കുന്നത്. കൊല്ലത്തുനിന്ന് തിരിച്ച്പോകുന്ന ട്രെയിൻ നമ്പർ 07112 കൊല്ലം – നന്ദേഡ് ശബരിമല സ്പെഷ്യൽ എക്സ്പ്രസ് 2025 നവംബർ 22, 29, ഡിസംബർ 06, 13, 20, 27, 2026 ജനുവരി 03, 10, 17 എന്നീ തീയതികളിലാണ് ഉണ്ടാകുക. മുകളിൽ പറഞ്ഞ ദിവസങ്ങളിൽ ട്രെയിൻ രാവിലെ 05:40 ന്കൊല്ലം സ്റ്റേഷനിൽ ആരംഭിക്കും

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടശ്ശേരിക്കര പാലത്തിന് സമീപം അപകടഭീഷണിയായി പിഴുത് വീഴാറായ മരം : നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തം

0
വടശ്ശേരിക്കര: മണ്ഡല-മകരവിളക്ക് തീർത്ഥാടന പാതയിലെ പ്രധാന കവാടമായ വടശ്ശേരിക്കര ടൗണിലെ പാലത്തിന്...

മാവോയിസ്റ്റ് ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ട സംഭവം; ജിറം വാലി കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന്...

0
റായ്പൂർ:ഛത്തീസ്ഗഡ് ജിറം വാലി കൂട്ടക്കൊലക്കേസിൽ 10 പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി....

വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ

0
ചെന്നൈ: വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ. മന്ത്രിസഭയ്ക്ക്...

‘വെറും ശമ്പളം വാങ്ങാൻ വന്നിരിക്കുന്ന മടിയന്മാർ’ ; ഉദ്യോഗസ്ഥർക്ക് കങ്കണ റണാവത്തിന്റെ രൂക്ഷ വിമർശനം

0
മാണ്ഡി: കേന്ദ്രപദ്ധതികളുടെ നടത്തിപ്പിലെ വീഴ്ചകളിലും പൊതുപണം ദുരുപയോഗം ചെയ്യുന്നതിലുമെതിരെ ബി.ജെ.പി....