നന്മമരം ഗ്ളോബൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തുരൂത്തിക്കാട് ബി.എ.എം കോളജ് സ്വാശ്രയ വിഭാഗം കാമ്പസിൽ ഫല വൃക്ഷതൈ നട്ടു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മനശാസ്ത്രജ്ഞൻ, മോട്ടിവേഷനൽ സ്പീക്കർ, വ്യക്തിത്വ വികസന പരിശീലകൻ, സാമൂഹ്യ സേവകൻ, കേരള സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്കാര ജേതാവ്, ഇന്ത്യാ ബുക് ഓഫ് റിക്കോർഡ്സ് ജേതാവ്, ഏഷ്യ ബുക് ഓഫ് റിക്കോർഡ്സ് ജേതാവ് എന്നിങ്ങനെ വിവിധ നിലകളിൽ പ്രശസ്തനായ ഡോ.സൈജു ഖാലിദ് സ്ഥാപക ചെയർമാനായ നന്മമരം ഗ്ളോബൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാഗമായി തുരൂത്തിക്കാട് ബി എ എം കോളജ് സ്വാശ്രയ വിഭാഗം കാമ്പസിൽ ഫല വൃക്ഷതൈ നട്ടു. ഡോ.സൈജു ഖാലിദ് വ്യക്തിത്വ വികസന, പ്രചോദാത്മക ക്ളാസുകൾക്കും മറ്റു പരിപാടികൾക്കുമായി പോകുന്ന എല്ലാ ഇടങ്ങളിലും വൃക്ഷതൈ നടുക എന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി നടത്തിയത്.

ഈ പ്രവർത്തനമാണ് പരിസ്ഥിതി സാമൂഹ്യ സേവന പരിപാടികൾ സംഘടിപ്പിക്കുന്ന നന്മമരം ഗ്ളോബൽ ഫൗണ്ടേഷന്റെ സ്ഥാപനത്തിലേക്ക് ഡോ സൈജു ഖാലിദിനെ നയിച്ചത്. ബി.എം കോളജ് സ്വാശ്രയ വിഭാഗം കാമ്പസിൽ നടന്ന ചടങ്ങിൽ ഡോ.സൈജു ഖാലിദിനൊപ്പം സ്വാശ്രയ വിഭാഗം മേധാവി ഡോ.മിസ്സിസ് ജാസി, നന്മമരം ഗ്ളോബൽ ഫൗണ്ടേഷന്റെ പത്തനംതിട്ട ജില്ലാ കോർഡിനേറ്ററും ബി.എ.എം കോളജ് അധ്യാപികയുമായ ശ്രീമതി രാജശ്രീ, ലവ് ഗ്രീൻ മൂവ്മെന്റ് പത്തനംതിട്ട ജില്ലാ കോർഡിനേറ്ററും യൂണിവേഴ്സൽ സർവീസ് ഫോർ എൻവയർമെന്റ് അസോസിയേഷൻ (യുഎസ്ഇഎ) പത്തനംതിട്ട ജില്ലാ പ്രസിഡന്റും കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ ബിജു നൈനാൻ മരുതുക്കുന്നേൽ എന്നിവരും നേതൃത്വം നൽകി.

നന്മമരം പദ്ധതിയുടെ ഭാഗമായി നടുന്ന വൃക്ഷതൈകൾ അഞ്ച് വർഷം സംരക്ഷിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നന്മമരം ഗ്ളോബൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രത്യേക അവാർഡുകൾ നല്കുന്നതാണെന്ന് ഡോ സൈജു ഖാലിദ് അറിയിച്ചുതുടർന്ന് കോളജ് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ തുരുത്തിക്കാട് ബി.എ.എം കോളജ് വിദ്യാർത്ഥിയായിരിക്കെ മരണമടഞ്ഞ ശ്രീ ഹെന്ററിയുടെ സ്മരണാർത്ഥം കോളജ് കൊമേഴ്സ് വിത് കംപ്യൂട്ടർ ആപ്ളിക്കേഷൻ ഡിപ്പാർട്ട്മെന്റ് ഏർപ്പെടുത്തിയ എക്സലൻസ് അവാർഡുകളുടെ വിതരണവും ഡോ.സൈജു ഖാലിദ് നിർവഹിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി സംഘടിപ്പിച്ച ഡോ.സൈജു ഖാലിദ് നയിച്ച പ്രചോദനാത്മക ക്ളാസും നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...