നാപ്രോഫെൻ മരുന്നുകളുടെ ദുരുപയോഗം ; ശക്തമായ നടപടികളുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോളർ വിഭാഗം അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കുറവിലങ്ങാട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാപ്രോഫെൻ മരുന്നുകൾ ഉപയോഗിച്ചതിന് ശേഷം മരുന്ന് കുപ്പികൾ വഴിയോരങ്ങളിൽ കണ്ടെത്തുന്നുവെന്ന വാർത്തകളെയും പരാതികളെയും തുടർന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ എൻഫോഴ്സ്മെന്റ് വിഭാഗം ശക്തമായ നടപടികൾ ആരംഭിക്കുമെന്ന് ഡ്രഗ്സ് കൺട്രോളർ അധികൃതർ അറിയിച്ചു. സാധാരണ ഈ മരുന്ന് ഉന്മേഷവും ഉത്തേജനവും രക്തസമ്മർദ്ദം തുല്ല്യമാക്കുവാനാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് യുവജനങ്ങൾ ലഹരി -ഉത്തേജകത്തിനായിട്ടാണ് ഉപയോഗിച്ച് വരുന്നത്. കഴിഞ്ഞ വർഷം അനധികൃതമായി നാപ്രോഫെൻ മരുന്നുകൾ വില്പന നടത്തിയ മെഡിക്കൽ ഷോപ്പുകൾ കോട്ടയം ജില്ലയിൽ ഡ്രഗ്സ് കൺട്രോളർ അധികൃതർ പൂട്ടിച്ചിരുന്നു. ഡോക്ടറുടെ കുറിപ്പ് ഇല്ലാതെയാണ് നാപ്രോഫെൻ മരുന്നുകൾ ഇപ്പോൾ വിപണിയിൽ എത്തുന്നത് എന്നുള്ളതാണ് ഡ്രഗ്സ് കൺട്രോളർ വിഭാഗം അന്വേഷണം നടത്തുവാൻ തീരുമാനിച്ചിട്ടുള്ളത് എന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാന വ്യാപകമായി നിരീക്ഷണവും അന്വേഷണവും പരിശോധനയും നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ആവശ്യമെങ്കിൽ പോലീസിന്റെയും എക്സൈസിന്റെയും സഹായം തേടുമെന്നും അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....