നാറാണം മൂഴി സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുളള തെരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി

For full experience, Download our mobile application:
Get it on Google Play

അത്തിക്കയം: ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിൽ നാറാണം മൂഴി സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുളള തിരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി. എൽഡിഎഫ് കൺവീനർ മോഹൻരാജ് ജേക്കബ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡൻ്റ് എസ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കെ. ചാണ്ടി, ജില്ലാ കൗൺസിലംഗം എം.വി പ്രസന്നകുമാർ, സി.പി.ഐ (എം) ലോക്കൽ സെക്രട്ടറി എസ്.ആർ സന്തോഷ് കുമാര്‍, സി.പി ഐ ലോക്കൽ സെക്രട്ടറി അനിൽ അത്തിക്കയം, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി ലീലാഗംഗാധരൻ, സി.പി.ഐ (എം) കൊല്ലമുള ലോക്കൽ സെക്രട്ടറി ജോജി ജോര്‍ജ്, കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ടോബി ടി.വര്‍ഗീസ്, സി.പി ഐ മണ്ഡലം കമ്മറ്റിയംഗം എം ശ്രീജിത്ത്, ഡിവൈഎഫ്ഐ ഏരിയാ സെക്രട്ടറി മിഥുൻമോഹൻ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി അനിൽ അത്തിക്കയം (ചെയർമാൻ), എസ്.ആർ സന്തോഷ് കുമാർ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ജനറല്‍ മണ്ഡലത്തില്‍ സി.എ അജു, കെ.ടി എബ്രഹാം, റ്റോബി ടി.വര്‍ഗീസ്, കെ.എം തോമസ്, മിഥുന്‍ മോഹന്‍, എം ശ്യാം കുമാര്‍, സാം തോമസ്, സി.കെ സുലൈമാന്‍ എന്നിവരും പട്ടികജാതി സംവരണത്തില്‍ എം.ശ്രീജിത്ത്, നിക്ഷേപ മണ്ഡലത്തില്‍ ഇ.കെ ഭാസുരന്‍, വനിതാ സംവരണത്തില്‍ അന്നമ്മ തോമസ്, രജനി വിനോദ്, ഷീജ വാസുദേവന്‍ എന്നിവരുമാണ് സഹകരണ മുന്നണി സ്ഥാനാര്‍ത്ഥികള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...