ആര്യന്‍ ഖാനെതിരായ മയക്കുമരുന്ന് കേസ് ; അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് നീക്കി

For full experience, Download our mobile application:
Get it on Google Play

മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട മുംബൈയിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലെ (എന്‍സിബി) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിശ്വ വിജയ് സിംഗിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് മോശമായി പെരുമാറിയതിന്റെ പേരിലാണ് ഉദ്യോഗസ്ഥനെ പുറത്താക്കിയത്. 2021ല്‍ മുംബൈയില്‍ കോര്‍ഡെലിയ ക്രൂസ് റെയ്ഡ് ചെയ്യുകയും ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്യുകയും ചെയ്ത എന്‍സിബി ഉദ്യോഗസ്ഥരില്‍ ഒരാളാണ് സിംഗ്.

എന്‍സിബിയുടെ മുംബൈ ഓഫീസിലെ സൂപ്രണ്ടായിരുന്നു വിശ്വ വിജയ് സിംഗ്. ആര്യന്‍ ഖാനെതിരായ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനും വിശ്വ വിജയ് സിംഗ് ആയിരുന്നു. ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെ എന്‍സിബി ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണത്തിന് പിന്നിലെ അഴിമതി ആരോപണങ്ങള്‍ അടക്കമുള്ളവ അന്വേഷിക്കാന്‍ മറ്റൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സസ്‌പെന്‍ഷനില്‍ തന്നെ തുടരുകയായിരുന്ന വിശ്വ വിജയ് സിംഗിനെതിരെ 2019 മുതല്‍ അന്വേഷണം നടന്നിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഇയാളെ സര്‍വ്വീസില്‍ നിന്ന് നീക്കിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ സിംഗപ്പൂരിലേക്ക് പോയ മറ്റൊരു ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ വിശ്വനാഥ് തിവാരിയെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ച യുവാവിനെ പോലീസ് പിടികൂടി

0
കോഴിക്കോട്: റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു....

അയോധ്യ രാമക്ഷേത്ര ട്രസ്റ്റിൽ പുതിയ തസ്തിക ; സിഇഒയെ നിയമിക്കാൻ തീരുമാനം ; കണ്ടെത്താൻ...

0
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൻ്റെ ചുമതല വഹിക്കുന്ന ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര...

ഹൈക്കോടതി അഭിഭാഷക നിയമന വിവാദം : മുഖ്യമന്ത്രിക്ക് എതിരെ ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: ഹൈക്കോടതി അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ലോയേഴ്സ്...

മരട് അനീഷ് വീണ്ടും അറസ്റ്റിൽ ; സ്പായിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിൽ നടപടി

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് മരട് അനീഷ് വീണ്ടും...