നരേന്ദ്രമോദി പുതുതായി ഒരു വിദേശനയം സ്വീകരിച്ചതായി തോന്നുന്നില്ല : സന്ദീപ് വാര്യർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നരേന്ദ്രമോദി പുതുതായി ഒരു വിദേശനയം സ്വീകരിച്ചതായി തോന്നുന്നില്ലെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. നേരത്തെ കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളതും നെഹ്‌റുവിന്റെ കാലത്ത് പിന്തുർന്ന് വരുന്നതുമായിട്ടുള്ള ചേരിചേരാ നയത്തിൽ നിന്നും വ്യത്യസ്ഥമായി എന്ത് നിലപാടാണ് നരേന്ദ്ര മോദി സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു. വിദേശനയത്തിൽ രാജ്യം സ്വീകരിക്കുന്ന പൊതുനിലപാട് നെഹ്‌റുവിന്റെ കാലംതൊട്ട് സ്വീകരിച്ചുവരുന്നതാണ്. രാജ്യം തുടർന്നുപോരുന്ന വിദേശനയത്തിൽ നിന്നും വിഭിന്നമായി ഏതെങ്കിലും ഒരു നിലപാട് നരേന്ദ്ര മോദി സർക്കാർ സ്വീകരിച്ചതായി കാണാൻ സാധിച്ചില്ലെന്നും സന്ദീപ് വാര്യർ വിമർശിച്ചു.

മോദി ഇക്കാര്യത്തിൽ ഒരു പുതുനയം സ്വീകരിച്ചിട്ടില്ല. എല്ലാ പ്രധാനമന്ത്രിമാർക്കും ഇതുപോലുള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. റഷ്യ ഉക്രൈൻ യുദ്ധത്തിൽ പോലും കേന്ദ്രം നെഹ്‌റുവിന്റെ ചേരി ചേരാ നയമാണ് സ്വീകരിച്ചിട്ടുള്ളത്. പ്രത്യേകിച്ച് ഒരു നയവും കേന്ദ്രം സ്വീകരിച്ചിട്ടില്ല. മോദിയെ പ്രശംസിക്കേണ്ട ഒരു കാര്യവും ഇല്ല. വിദേശനയത്തിൽ കോൺഗ്രസ് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം കാണിച്ചിട്ടുണ്ട്. ട്രംപ് ഇന്ത്യയെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. ഇന്ത്യ ലോക രാഷ്ട്രങ്ങൾക്കിടയിൽ നയതന്ത്രപരമായി ഒറ്റപ്പെട്ട സാഹചര്യമാണ് ഉള്ളതെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....