കോവിഡ് തിരിച്ചു വന്നേക്കും, വീഴ്ചയുണ്ടാകരുത് : നരേന്ദ്ര മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കോവിഡ് വ്യാപനം നിയന്ത്രിക്കാനായെന്ന അമിത ആത്മവിശ്വാസം വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് തിരിച്ചു വന്നേക്കും. രാജ്യം ഒറ്റക്കെട്ടായാണ് കോവിഡിനെ നേരിടുന്നതെന്നും ജനങ്ങളാണ് കൊറോണ വിരുദ്ധ പോരാട്ടം നയിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

മഹാമാരിയെ നേരിടുന്നതിൽ വീഴ്ച വരരുതെന്ന് ഓര്‍മിപ്പിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്നത്തെ മൻകി ബാത്ത്. നമ്മുടെ ജീവിതശീലങ്ങളെയും കാഴ്ചപ്പാടുകളെയും മഹാമാരി മാറ്റി മറിച്ചു. പൊതുവഴിയിൽ തുപ്പുന്നതടക്കമുള്ള ദുശീലങ്ങൾ ഇല്ലാതാക്കാൻ നമുക്ക് സാധിച്ചു. പോലീസിന്റെ മാനവിക മുഖം തെളിഞ്ഞുവന്നു. രാജ്യത്തിന് മാത്രമല്ല, ലോകത്തെ തന്നെ മഹാമാരി നേരിടുന്നതിൽ രാജ്യം ശ്രദ്ധേയമായ സേവനം കാഴ്ചവെച്ചു.

‌റമദാന് ശേഷം ചെറിയ പെരുന്നാൾ വരുമ്പോഴേക്ക് കൊറോണ വൈറസിനെ തുരത്താൻ സാധിക്കണം. ക്രൈസ്തവ സുഹൃത്തുക്കൾ ഇത്തവണ ഈസ്റ്റര്‍ ആഘോഷിച്ചത് വീട്ടിലിരുന്നാണ്. എല്ലാ സമുദായങ്ങളും ഇതിനായി പരിശ്രമിക്കണം. കോവിഡിനെ സമ്പൂര്‍ണമായി തുരത്തുന്നത് വരെ ഈ പോരാട്ടം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...