ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് പള്ളിയില്‍ നമസ്കാരം ; പരപ്പനങ്ങാടിയില്‍ ഏഴ് പേര്‍ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് തറാവീഹ് നമസ്കാരം നടത്തിയ ഏഴ് പേരെ പോലീസ് പിടികൂടി. പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. ചെട്ടിപ്പടിയിലെ ഹെല്‍ത്ത് സെന്‍ററിന് സമീപമുള്ള പള്ളിയില്‍ രാത്രിയിലാണ് നമസ്കാരം നടന്നത്. ചെട്ടിപ്പടി സ്വദേശികളായ അബ്ദുള്ള കോയ, കാസിം, മുഹമ്മദ് ഇബ്രാഹിം, നാസര്‍ റസാഖ്, സെയ്ദലവി, മുഹമ്മദ് അഷ്റഫ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് എത്തിയതോടെ ഇവര്‍ ഇറങ്ങിയോടിയെങ്കിലും പിന്തുടര്‍ന്ന് പിടികൂടി. ഏഴുപേര്‍ക്കുമെതിരെ കേസെടുത്തതിന് ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടു. പരിശോധനകള്‍ തുടരുമെന്നും ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പരപ്പനങ്ങാടി പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...