ഇന്ത്യയിലേക്കയച്ച മൂന്ന് മൃതദേഹം തിരിച്ചയച്ചു ; നടുക്കം രേഖപ്പെടുത്തി ഇന്ത്യൻ അംബാസഡർ

For full experience, Download our mobile application:
Get it on Google Play

അബുദാബി: അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്കയച്ച മൂന്ന് മൃതദ്ദേഹം തിരിച്ചയച്ചതിൽ നടുക്കം രേഖപ്പെടുത്തി ഇന്ത്യൻ അംബാസഡർ. ഡൽഹി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങളാണ് വിമാനത്തിൽ നിന്ന് ഇറക്കാതെ തിരിച്ചയച്ചത്. സംഭവം ഞെട്ടലുണ്ടാക്കിയെന്ന് അംബാസഡര്‍ പവൻ കപൂര്‍ പ്രതികരിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്റെ  പുതുക്കിയ ഉത്തരവ് വരും മുമ്പാണ് സംഭവമെന്നാണ് സൂചന. മൃതദേഹങ്ങൾ ഡൽഹിയിൽ ഇറക്കാൻ പോലും അനുവദിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കൊവിഡ് പശ്ചാത്തലത്തിലെ പുതിയ പ്രോട്ടോക്കോൾ പ്രകാരമാണ് മൃതദേഹങ്ങൾ ദില്ലിയിൽ ഇറക്കാൻ വിസമ്മതിച്ചതെന്നാണ് വിവരം. അതേ സമയം സുരക്ഷാ നടപടികളും മാനദണ്ഡങ്ങളും എല്ലാം പാലിച്ചാണ് മൃതദേഹം ഇന്ത്യയിലേക്ക് അയച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...