പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡെൻമാർക്കിൽ

For full experience, Download our mobile application:
Get it on Google Play

പാരിസ് : ജർമൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡെൻമാർക്കിൽ എത്തും. നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കുന്ന അദ്ദേഹം കൂടുതൽ നിക്ഷേപം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ആശയവിനിമയം വിവിധ രാജ്യ തലവന്മാരും ആയി നടത്തും. കോപ്പൻഹേഗനിലെത്തുന്ന മോദി പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സനുമായി ചർച്ച നടത്തും. ഡാനിഷ് രാജ്ഞി മാർഗരറ്റുമായും കൂടിക്കാഴ്ചയുണ്ട്. ഇന്ത്യ-നോർഡിക് സമ്മേളനത്തിലും മോദി പങ്കെടുക്കും. കൊവിഡാനന്തര സാമ്പത്തിക മുന്നേറ്റം, കാലാവസ്ഥാ വ്യതിയാനം, നൂതനസംരംഭങ്ങളും സാങ്കേതിക വിദ്യയും, ഹരിതോർജം തുടങ്ങിയവയാണ് നോർഡിക് ഉച്ചകോടിയിലെ വിഷയങ്ങൾ.

ജർമൻ സന്ദർശനം വിജയകരമായിരുന്നു എന്ന ആമുഖത്തോടെയാണ് ജർമനിയിലുള്ള ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തത്. ‘രാഷ്ട്രീയമായും സാമൂഹികമായും നിയമപരമായും വലിയ മാറ്റങ്ങൾക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നു. ഇന്ത്യക്കാരനെന്ന നിലയിൽ എല്ലാവർക്കും അഭിമാനിക്കാവുന്നതാണ് നേട്ടങ്ങൾ. കൂടുതൽ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് എത്തുകയാണ്. രാജ്യത്തെ സാഹചര്യങ്ങളോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസ്യതയാണ് ഇത് വ്യക്തമാക്കുന്നു.

മുൻപുണ്ടായിരുന്ന സർക്കാരുകൾ വരുത്തിയ വീഴ്ചകളും മെല്ലെപ്പോക്കും ഇന്ത്യയിൽ ഇപ്പോഴില്ല’- മെദി പറഞ്ഞു. ജർമനി സന്ദർശനം പൂർത്തിയാക്കി ഡെൻമാർക്കിലെത്തിയ ശേഷം പാരിസിൽ ഹ്രസ്വ സന്ദർശനം നടത്തുന്ന മോദി പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി കൂടിക്കാഴ്ച നടത്തും. വീണ്ടും അധികാരം നേടിയതിന് പിന്നാലെയാണ് മാക്രോണിനെ മോദി കാണുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...